വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച് ജോലി ലഭിക്കാതെ തിരിച്ചടവ് മുടങ്ങുന്നവരുടെ മൊത്തം വായ്പാ തുകയോ പലിശയോ എഴുതിത്തള്ളും; പ്രഖ്യാപനവുമായി മന്ത്രി എകെ ബാലന്‍

വായ്പയുടെ തിരിച്ചടവു ജോലി ലഭിച്ച ശേഷം എന്ന നിബന്ധനയും മുന്നോട്ടു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അനുകൂല നിലപാടാണുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു. ബജറ്റില്‍ വരണമെന്നതിനാല്‍ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശമായാകും ഇതു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച് ജോലി ലഭിക്കാതെ തിരിച്ചടവ് മുടങ്ങുന്നവരുടെ മൊത്തം വായ്പാ തുകയോ പലിശയോ എഴുതിത്തള്ളും; പ്രഖ്യാപനവുമായി മന്ത്രി എകെ ബാലന്‍

വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചിട്ടും ജോലി ലഭിക്കാതെ തിരിച്ചടവ് മുടങ്ങുന്നവര്‍ക്ക് ആശ്വാസവുമായി മന്ത്രി എകെ ബാലന്‍ രംഗത്ത്. ഇത്തരക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് പഠിക്കുകയും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയും ചെയ്തവരുടെ മൊത്തം വായ്പാ തുകയോ പലിശയോ എഴുതിത്തള്ളാന്‍ ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് എകെ ബാലന്‍ സൂചിപ്പിച്ചു.

വായ്പയുടെ തിരിച്ചടവു ജോലി ലഭിച്ച ശേഷം എന്ന നിബന്ധനയും മുന്നോട്ടു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അനുകൂല നിലപാടാണുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു. ബജറ്റില്‍ വരണമെന്നതിനാല്‍ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശമായാകും ഇതു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസ് ഭവനപദ്ധതി പുനരുജ്ജീവിപ്പിക്കുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. പട്ടികജാതിവര്‍ഗ ക്ഷേമം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഭവനരഹിതര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുന്നതിനൊപ്പം പണിപൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിര്‍ധനരുടെ വീടുകള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

തകര്‍ന്ന വീടുകള്‍ നവീകരിക്കാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുമ്പോള്‍ ഇതില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുടെ വീടുകളുണ്ടെങ്കില്‍ അടിയന്തരമായി എസ്സിപി ഫണ്ടുപയോഗിച്ചു നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പട്ടികജാതിവര്‍ഗ, ഒഇസി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സഹായവും 50 ശതമാനം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കൊടുക്കാനുള്ള 169 കോടി രൂപ ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>