മൈക്രോഫിനാന്‍സ് അഴിമതി; സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ഉപേക്ഷിക്കുന്നുവെന്ന് വെള്ളാപ്പള്ളി

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആലുപ്പുഴയില്‍ നടത്താനിരുന്ന പ്രകടനവും സമ്മേളനവും ഉപേക്ഷിക്കാന്‍ നേതൃയോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സര്‍ക്കാരിനെതിരെ ഈ സമയത്ത് പ്രത്യക്ഷ പ്രതിഷേധങ്ങള്‍ വേണ്ടെന്നും സംഘടനാപരമായി അത് എസ്എന്‍ഡിപി യോഗത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോഫിനാന്‍സ് അഴിമതി; സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ഉപേക്ഷിക്കുന്നുവെന്ന് വെള്ളാപ്പള്ളി

മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ വിജിലന്‍സ് കേസ് എടുത്തതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധത്തില്‍. സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും നിലപാടുകള്‍ക്കെതിരെ ഇന്ന് വൈകുന്നേരം സംഘടിപ്പിക്കാനിരുന്ന സമരപരിപാടികള്‍ വെള്ളാപ്പള്ളി ഉപേക്ഷിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആലുപ്പുഴയില്‍ നടത്താനിരുന്ന പ്രകടനവും സമ്മേളനവും ഉപേക്ഷിക്കാന്‍ നേതൃയോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സര്‍ക്കാരിനെതിരെ ഈ സമയത്ത് പ്രത്യക്ഷ പ്രതിഷേധങ്ങള്‍ വേണ്ടെന്നും സംഘടനാപരമായി അത് എസ്എന്‍ഡിപി യോഗത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരമായി ശാഖായോഗങ്ങള്‍ വിളിച്ച് ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയാല്‍ മതിയെന്നും നേതൃയോഗത്തില്‍ വെള്ളാപ്പള്ളി നിര്‍ദ്ദേശം വെച്ചു. കേസെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാതെ മുഖ്യമന്ത്രിയെ പ്രശംസിച്ചും വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ചും വെള്ളാപ്പള്ളി പ്രസ്താന നടത്തിയിരുന്നു.

Read More >>