'നാളെയാണ് നാളെയാണ് നാളെയാണ് എന്‍റെ കല്യാണം'

ലോട്ടറി ടിക്കറ്റ് പോലെ കല്ല്യാണ കുറി

എറണാകുളം: എറണാകുളം കോട്ടുവള്ളിയില്‍ അംബരീഷ് എന്ന യുവാവിന്‍റെ കല്യാണമാണ്. ഈ കല്യാണത്തിന് എന്ത് വാര്‍ത്താ പ്രാധാന്യം എന്ന് ചോദിച്ചാല്‍, കല്യാണത്തിനല്ല മറിച്ച് കല്യാണ കുറിക്കാണ് ഇവിടെ വാര്‍ത്ത പ്രാധാന്യം.

അംബരീഷ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് ശരണ്യ. ഇവരുടെ വിവാഹക്കുറി സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ ഒരു കാരണമുണ്ട്. ലോട്ടറി ടിക്കറ്റിന്‍റെ രൂപത്തിലാണ്  അവര്‍ കല്ല്യാണക്കത്ത് അടിച്ചിരിക്കുന്നത്. അതായത് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഇത് ലോട്ടറി ടിക്കറ്റാണ് എന്നെ പറയു.


അടുത്ത മാസം 21 നാണ് ഇവരുടെ വിവാഹം. നിങ്ങളുടെ സ്‌നേഹ സാന്നിധ്യം ഞങ്ങള്‍ക്ക് മൂന്ന് കോടി അനുഗ്രഹാശിസ്സുകള്‍ ലഭിച്ചപോലെ എന്ന് കത്തില്‍ എഴുതിയിരിക്കുന്നു. വിവാഹ വേദിയും, മുഹൂര്‍ത്തവും, സ്ഥലവും എല്ലാം കത്തില്‍ കൊടുത്തിട്ടുണ്ട്. എല്ലാത്തിനും ഒരു ലോട്ടറി സ്റ്റൈല്‍ !

വിവാഹത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള കല്ല്യാണക്കുറിയില്‍ അവസാന ഭാഗത്തായി മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നും ആയതിനാല്‍ തലേദിവസം ഇവയൊന്നും പ്രതീക്ഷിക്കരുതെന്ന് ഒരു മുന്നറിയിപ്പ് കൂടി ഉണ്ട്. എന്തു കൊണ്ടും വെറൈറ്റിയായ ഒരു കല്യാണ ലെറ്റര്‍.

Read More >>