ഖനനം കാനനത്തെ ഇല്ലാതാക്കുന്നതിങ്ങനെ അഥവാ മധുക്കരൈയിലെ ആനബലിയിൽ കോയമ്പത്തൂരിന്റെ ദുർമ്മേദസ് വഹിക്കുന്ന പങ്ക്

പന്ത്രണ്ടോളം ആനത്താരകള്‍ ഉള്ള ഈ പ്രദേശത്തുകൂടി മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ മാത്രമേ തീവണ്ടികള്‍ സഞ്ചരിക്കാന്‍ പാടുള്ളൂ എങ്കിലും തീവണ്ടികള്‍ ഇരട്ടി വേഗതയിലാണ് ഈ മേഖലയില്‍ കൂടി കടന്നു പോകുന്നത്. ആനത്താരകള്‍ വ്യക്തമായി കണ്ടെത്തി ആനയുടെ ചിത്രത്തോടുകൂടി അടയാള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റെയില്‍ - വനം വകുപ്പ് അധികൃതര്‍ പറയുന്നത്. 15 വര്‍ഷത്തിനുള്ളില്‍ 20 ആനകള്‍ കൊല്ലപ്പെട്ട ഈ പാളങ്ങള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നത് അടുത്തിടെ വീണ്ടും ആനകള്‍ കൊല്ലപ്പെട്ടതോടെയാണ്.

ഖനനം കാനനത്തെ ഇല്ലാതാക്കുന്നതിങ്ങനെ അഥവാ മധുക്കരൈയിലെ ആനബലിയിൽ കോയമ്പത്തൂരിന്റെ ദുർമ്മേദസ് വഹിക്കുന്ന പങ്ക്

പി.സി ജിബിൻ

വാളയാര്‍ - മധുക്കരൈയിൽ ആനകള്‍ തീവണ്ടി തട്ടി മരിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു. മലയാള പത്രങ്ങള്‍ക്ക് പാലക്കാട് പ്രാദേശിക പേജിലും തമിഴ് പത്രങ്ങള്‍ക്ക് കോയമ്പത്തൂര്‍ പേജിലും നാലു വരി വാര്‍ത്ത മാത്രം. കേരള - തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മധുക്കരൈയിലെ ആനത്താരകളെ മുറിച്ചു കൊണ്ട് അതിവേഗത്തില്‍ ഓടുന്ന തീവണ്ടിയെ ആണ് ഇപ്പോള്‍ ഈ കൊലപാതകത്തിലെ വില്ലനായി ചിത്രീകരിച്ചിരിക്കുന്നത്. കേരളാ അതിര്‍ത്തിയായ വാളയാറിന്റെ തുടര്‍ച്ചയായ ഈ ഭൂപ്രദേശം അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് പുല്‍മേടുകളും നിബിഡ വനങ്ങളും ആയിരുന്ന ഈ ഭൂപ്രദേശത്ത് നടക്കുന്ന ഇന്നത്തെ ആനബലികള്‍ക്ക് ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? ചൂളം വിളിച്ചോടുന്ന തീവണ്ടികള്‍ മാത്രമാണോ? ഒരു വിശദമായ പരിശോധന നടത്താം.


elephant path

പന്ത്രണ്ടോളം ആനത്താരകള്‍ ഉള്ള ഈ പ്രദേശത്തുകൂടി മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ മാത്രമേ തീവണ്ടികള്‍ സഞ്ചരിക്കാന്‍ പാടുള്ളൂ എങ്കിലും തീവണ്ടികള്‍ ഇരട്ടി വേഗതയിലാണ് ഈ മേഖലയില്‍ കൂടി കടന്നു പോകുന്നത്. ആനത്താരകള്‍ വ്യക്തമായി കണ്ടെത്തി ആനയുടെ ചിത്രത്തോടു കൂടി അടയാള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റെയില്‍ -വനം വകുപ്പ് അധികൃതര്‍ പറയുന്നത്. 15 വര്‍ഷത്തിനുള്ളില്‍ 20 ആനകള്‍ കൊല്ലപ്പെട്ട ഈ പാളങ്ങള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നത് അടുത്തിടെ  വീണ്ടും ആനകള്‍ കൊല്ലപ്പെട്ടതോടെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി മേഖലയില്‍ ആനകള്‍ ഒന്നും തന്നെ കൊല്ലപ്പെട്ടിരുന്നില്ല. ഇതിനൊക്കെ അധികൃതരുടെ കയ്യില്‍ കൃത്യമായ മറുപടികള്‍ ഇല്ലെങ്കിലും കാരണങ്ങള്‍ ഒരുപാടുണ്ട്.
poster

മധുക്കരൈയുടെ രാജ്യാന്തര പ്രശസ്തി ഇവിടത്തെ എ സി സി സിമന്റ് നിര്‍മാണ പ്ലാന്റിലൂടെയാണ്. ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ച ഈ പ്ലാന്റ് ഇന്ത്യയിലെ ആദ്യകാല സിമന്റ് നിര്‍മാണ ശാലകളില്‍ ഒന്നാണ്. സിമന്റ് നിര്‍മാണത്തിന് ആവശ്യമായ ലൈം സ്റ്റോണിന്റെ ലഭ്യതയാണ് പ്ലാന്റ് ഇവിടെ സ്ഥാപിക്കാനുള്ള പ്രധാന കാരണം.

നൂറ്റാണ്ടോളം നീണ്ട ഖനനം ലൈംസ്റ്റോണ്‍ കുന്നിനെത്തന്നെ അപ്രത്യക്ഷ്യമാക്കിയിരിക്കുന്നു. ആനകളുടെ വിഹാര കേന്ദ്രമായിരുന്ന പുല്‍മേടുകളെ ഖനനം നേരിട്ടു ബാധിച്ചിരിക്കുന്നു. കൂടാതെ ഖനന പ്രദേശത്തുനിന്നും നിര്‍മാണ ശാലയില്‍ നിന്നും ഉള്ള പൊടി ഇലകളില്‍ വീഴുന്നത് കുറ്റിച്ചെടികളുടെയും പുൽമേടുകളുടെയും നാശത്തിന് കാരണമാകുകയും ചെയ്യുന്നു. സിമന്റ് നിര്‍മാണ ശാലയുടെയും തുടര്‍ന്ന് പ്രദേശത്ത് വളര്‍ന്നു വന്ന ചെറുകിട - വന്‍കിട വ്യവസായങ്ങളുടെയും തുടര്‍ച്ചയായി ഇവിടേക്ക് കേരള - തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റം ഉണ്ടായി. കണ്ണില്‍ പെട്ട ഇടങ്ങളില്‍ ഒക്കെ വീടുകള്‍ നിര്‍മ്മിക്കപ്പെട്ടു. വ്യവസായവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമെന്നോണം കോയമ്പത്തൂര്‍ നഗരം ഉയര്‍ന്നു വന്നതോടെ ഇതിന്റെ വേഗത വര്‍ധിച്ചു. സുന്ദരാപുരം സിഡ്‌കോ വ്യവസായ മേഖലയുടെ തുടര്‍ച്ചയെന്നോണം കോവൈ പുത്തൂര്‍ - മധുക്കരൈ അതിര്‍ത്തിയില്‍ ഉള്ള പുറമ്പോക്ക് കുന്നുകളും കുടിയേറ്റത്തിന് ഇരയായി.

Lime stone mining-madukkarai
തലമുറകളായി മധുക്കരൈയില്‍ ജീവിക്കുന്ന വൃദ്ധ കര്‍ഷകന്‍ പെരുമാള്‍ പറയുന്നത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ആനകള്‍ മധുക്കരൈയിലും കോവൈ പുത്തൂരിലും ഈച്ചനാരിയിലും ഒക്കെ മേയാന്‍ ഇറങ്ങാറുണ്ട് എന്നാണ്. റെയില്‍ പാളത്തിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ തന്നെയാണ് പെരുമാളിന്റെ വീടും. ആറു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെയെത്തിയ കാട്ടാന വീടിന്റെ ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന പിണ്ണാക്ക് ഭക്ഷിച്ചതായും പെരുമാള്‍ പറയുന്നു. റെയില്‍ വൈദ്യുതീകരണം കാരണമാണ് കഴിഞ്ഞ കുറെ വര്‍ഷമായി ആനകള്‍ പാളത്തില്‍ ഇറങ്ങുകയോ കൂടുതലായി മുറിച്ചുകടക്കുകയോ ചെയ്യാതിരിക്കുന്നതെന്ന് പ്രായം എണ്‍പതിനോടടുത്ത പെരുമാള്‍ നിരീക്ഷിക്കുന്നു. ഉയരമുള്ള കൊമ്പന്മാര്‍ തുമ്പിക്കൈ ഉയര്‍ത്തിയാല്‍ ഷോക് ഏല്‍ക്കുമത്രേ. പണ്ട് കാട്ടില്‍ ആനകള്‍ക്ക് തീറ്റി ഒരുപാട് ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. അതാണ് ആനകള്‍ നാട്ടില്‍ ഇറങ്ങുന്നത്, ഇങ്ങനെ തീവണ്ടി തട്ടി മരിക്കേണ്ട സ്ഥിതിയൊക്കെ വന്നത്. കാട് ഇപ്പോള്‍ എവിടെയെന്നാണ് തന്റെ ആട്ടിൻ കൂട്ടത്തെ തെളിച്ചുകൊണ്ട് ചെറു ചിരിയോടെ ഈ വൃദ്ധന്‍ ഒടുവിലായി ചോദിച്ചത്.
under passage

വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും അനുബന്ധ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഒഴുകുന്ന മലിനജലം കാര്‍ഷിക - വന പ്രദേശത്തേക്ക് ഒരു നിയന്ത്രണവുമില്ലാതെ ഒഴുകുകയാണ്. തീവണ്ടിയില്‍ നിന്നും വലിച്ചെറിയുന്ന ഭക്ഷ്യ വസ്തുക്കളുടെ അംശമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ആനകള്‍ വയറ്റിലാക്കുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ആനകള്‍ തീവണ്ടി തട്ടി മരിച്ചപ്പോള്‍ 'കണ്ണീര്‍ അഞ്ജലി' പോസ്റ്റര്‍ വരെ ഒട്ടിച്ച നാട്ടുകാര്‍ വില്ലന്മാരായി കാണുന്നത് റെയില്‍വേയെ മാത്രമാണ്.

നിര്‍മാണമേഖലയും യന്ത്രവല്‍ക്കരണവും പിന്നിട്ട് കച്ചവടം വിദ്യാഭ്യാസത്തില്‍ എത്തിയപ്പോള്‍ ആനകള്‍ യഥേഷ്ടം വിഹരിച്ചിരുന്ന അവശിഷ്ട മേഖലയില്‍ കോളേജുകള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങി. എട്ടിമടയിലെ അമൃത യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി കോളേജുകള്‍ കെട്ടിയുയര്‍ത്തിയിട്ടുള്ളത് വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടാണ്.

മധുക്കരൈയിലെ പട്ടാളകേന്ദ്രവും സമാന അവസ്ഥ തന്നെയാണ് ഉണ്ടാക്കുന്നത്. വാളയാര്‍ മുതല്‍ ഈച്ചനാരി വരെ എത്തുന്ന ഭൂവിഭാഗത്തിലെ പ്രകൃതിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ എടുക്കേണ്ടതായും ഉണ്ട്. അതല്ലാതെ തീവണ്ടികളുടെ വേഗത കുറച്ചതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല ഈ മൃഗബലികള്‍.

Story by
Read More >>