മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്ന്‍ 'ബ്രിട്ടന്‍' വിശ്വസിക്കുന്നില്ല

ചന്ദ്രയാത്ര ഒരു തട്ടിപ്പായിരുന്നുവെന്നാണ് ബ്രിട്ടനിലെ മുതിർന്ന പൗരൻമാരിൽ 52 ശതമാനം പേരും വിശ്വസിക്കുന്നത്.

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്ന്‍

മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയിട്ട് 47 വർഷങ്ങൾ...കാലം ഇത്ര കഴിഞ്ഞിട്ടും ബ്രിട്ടനിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇത് വിശ്വസിക്കാന്‍ ഇന്നും തയ്യാറായിട്ടില്ല.  മൊബൈൽ റീട്ടെയ്‌ലർ e2save ന്റെ സംഘമാണ് ഇത്തരമൊരു സർവെ നടത്തിയത്.

ചന്ദ്രയാത്ര ഒരു തട്ടിപ്പായിരുന്നുവെന്നാണ് ബ്രിട്ടനിലെ മുതിർന്ന പൗരൻമാരിൽ 52 ശതമാനം പേരും വിശ്വസിക്കുന്നത്.

സര്‍വേയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും...

1. ചന്ദ്രനിൽ വായുവില്ല, എന്നിട്ടും അവിടെ നാട്ടിയ അമേരിക്കൻ പതാക പാറുന്നതായി കാണപ്പെടുന്നു?



പതാകയുടെ മുകളിൽ '┐'ആകൃതിയിൽ ഒരു കമ്പി ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പതാക നിവർന്നിരിക്കുന്നത്. പതാകയുടെ ചുരുളുകൾ നിവരാതെ കാണപ്പെടുന്നത് അതു നിർമിച്ചിരിക്കുന്ന പദാർഥത്തിന്റെ പ്രത്യേകതകൊണ്ടാണ്. തുണിയല്ല മെഷ് ആണ് ഉപയോഗിക്കുന്നത്.

2. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ എപ്പോഴും ഇരുണ്ട ആകാശമാണ്. നക്ഷത്രങ്ങൾ എപ്പോഴും ദൃശ്യമാകും. എന്നാൽ ചന്ദ്രനിൽ നിന്നെടുത്ത ഒരു ചിത്രത്തിലും നക്ഷത്രങ്ങൾ കാണുന്നില്ല?


‘മിർ’, ‘അന്താരാഷ്ട്ര ബഹിരാകാശ നിലയം’ എന്നിവയിൽ നിന്നുമെടുത്ത നൂറുകണക്കിന് ചിത്രങ്ങളിലും നക്ഷത്രങ്ങൾ ദൃശ്യമല്ല. കൂടിയ ഷട്ടർ സ്പീഡിൽ ക്യാമറ ചിത്രങ്ങൾ പകർത്തുന്നതുകൊണ്ടാണിത്. താരതമ്യേന മങ്ങിയ വെളിച്ചമുള്ള നക്ഷത്രങ്ങൾ കൂടുതൽ വേഗതയുള്ള ഷട്ടർ സ്പീഡിൽ എടുത്ത ചിത്രങ്ങളിൽ കാണാനാകില്ല.

3. ചന്ദ്രനിൽ നിന്നും കൊണ്ടുവന്നു എന്നു പറയുന്ന പാറക്കഷണങ്ങൾ, അന്റാർട്ടിക്കയിൽ നിന്നും പര്യവേഷകർ ശേഖരിച്ചതിനു സമാനമാണ്?


1970 കളിൽ മാത്രമാണ് അമേരിക്കൻ സംഘം അന്റാർട്ടിക്കയിൽ വിദഗ്ധ പര്യവേക്ഷണം ആരംഭിക്കുന്നത്. മാത്രമല്ല, അന്റാർട്ടിക്കയിൽ നിന്നും ഇതേവരെ ലഭിച്ച ഉൽക്കാശിലകൾ എല്ലാം കൂടി 2.5 കിലോഗ്രാമേ വരൂ. എന്നാൽ ചന്ദ്രനിൽ നിന്നും 382 കിലോഗ്രാമോളം പാറക്കഷണങ്ങൾ ആറ് അപ്പോളോ പര്യവേക്ഷണങ്ങളിൽ കൂടി ഭൂമിയിലെത്തിച്ചിട്ടുണ്ട്. മാത്രമല്ല ഇവ എല്ലാ പ്രമുഖ വിദേശ രാജ്യങ്ങളുടേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേയ്ക്ക് പരീക്ഷണത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അവർ പരിശോധിച്ചുപറയുന്നത് ഇത് കൃത്രിമമായിട്ടുപോലും ഭൂമിയിൽ നിർമ്മിക്കാൻ സാധ്യമല്ല എന്നാണ്.

4. ചന്ദ്രനിൽ നിന്നുമെടുത്ത ചിത്രങ്ങളിലെ നിഴലുകളെക്കുറിച്ച്?

ചന്ദ്രനിൽ നിന്നുമെടുത്ത എല്ലാ ചിത്രങ്ങളിലും ഒരു വസ്തുവിന് ഒരു നിഴൽ മാത്രമെ കാണൂ. ഒന്നിലധികം പ്രകാശ സ്രോതസ് ഉണ്ടായിരുന്നെങ്കിൽ ഒന്നിലധികം നിഴലുകൾ കാണുമായിരുന്നു.നിഴലുകൾക്ക് സഞ്ചരിക്കുവാൻ മാധ്യമം വേണ്ട. ശൂന്യതയിൽ കൂടിയും നിഴലുകൾ സഞ്ചരിക്കുന്നു.

5. ബഹിരാകാശത്തെ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എങ്ങനെ മുറിച്ചുകടന്നു?

വാൻ അലൻ ബെൽറ്റ് മുറിച്ചു കടക്കാൻ അപ്പോളോ വാഹനത്തിന് ഒന്നരമണിക്കൂർ വേണം. ഈ സമയം കൊണ്ട് പരമാവധി രണ്ട് REM(Radiation Emission Man)റേഡിയേഷൻ മാത്രമെ ഏൽക്കാൻ സാധ്യതയുള്ളൂ. റേഡിയേഷൻ മൂലമുള്ള അസുഖങ്ങൾ പിടിപ്പെടാൻ ചുരുങ്ങിയത് 25 REM വേണം.അപ്പോളോ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 25000 കി, മീറ്ററാണ്.

6. ചന്ദ്രനിൽ ഉപയോഗിച്ച ഫോട്ടോഫിലിം അവിടത്തെ കൂടിയ ചൂടിൽ ഉരുകില്ലേ?

കൊഡാക് കമ്പനി നിർമ്മിച്ചുനൽകിയ ഹസൽ ബാഡ് ക്യാമറയും ഫിലീമും ആണ് ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ ഉപയോഗിച്ചത്. 150 ഡിഗ്രി ചൂടിൽ മാത്രം ഉരുകുന്ന ഫിലീമാണ് ഇത്. ചന്ദ്രനിലെ ഉപരിതല ഊഷ്മാവ് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ 137 ഡിഗ്രിയാണ്. ഉപരിതല ഊഷ്മാവിനെക്കാളും വളരെ കുറവാണ് അന്തരീക്ഷ ഊഷ്മാവ്. മാത്രമല്ല ചാന്ദ്രയാത്രികർ ഉപയോഗിച്ച ഫിലിം ഒരിക്കലും പുറത്ത് എടുക്കേണ്ടതില്ല. ഫിലിം കെയ്സ് ഒന്നാകെ ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്.

Read More >>