മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഇന്നലെ രാത്രി ഒന്‍പത് മണിയോട ആണ് സംഭവം. കുടുംബ സമേതം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മദ്യപിച്ചു കൊണ്ടിരുന്നവര്‍ കളിയാക്കുകയായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന രമേശിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ചാവക്കാട്: തൃശൂര്‍ ചാവക്കാട്ട് മകളെ കളിയാക്കിയത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പഞ്ചാരമുക്ക് വാറനാട് വീട്ടില്‍ രമേശ് (50) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചു കൊണ്ടിരുന്ന ഒരു സംഘം ആളുകളാണ് രമേശിനെ മര്‍ദ്ദിച്ചത്. അടിയേറ്റ് കുഴഞ്ഞ് വീണ രമേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്നലെ രാത്രി ഒന്‍പത് മണിയോട ആണ് സംഭവം. കുടുംബ സമേതം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മദ്യപിച്ചു കൊണ്ടിരുന്നവര്‍ കളിയാക്കുകയായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന രമേശിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായതായി സൂചനയുണ്ട്.

അക്രമത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് വൈകീട്ട് ആറ് മണി വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തും.

Read More >>