ജൂലൈ 29ന് റിലീസ് ഉറപ്പിച്ച് മമ്മൂട്ടിയുടെ 'വൈറ്റ്' ടീസര്‍

മമ്മൂട്ടി തന്‍റെ കഥാപാത്രത്തിന്‍റെയും ഹുമയുടെ കഥാപാത്രത്തിന്റെയും ജനന തീയതിയിലൂടെ വൈറ്റിന്റെ റിലീസ് ഡേറ്റ് പറയുന്ന രീതിയിലാണ് ടീസര്‍

ജൂലൈ 29ന് റിലീസ് ഉറപ്പിച്ച് മമ്മൂട്ടിയുടെ

ഉദയ് ആനന്ദ് സംവിധാനം നിര്‍വ്വഹിക്കുന്ന മമ്മൂട്ടിയുടെ 'വൈറ്റി'ന്റെ റിലീസ് ഡേറ്റ് ഉറപ്പിച്ചുകൊണ്ട് ടീസര്‍ എത്തി. ഏറെ തവണ റിലീസ് നീട്ടിവേക്കെണ്ടിവന്ന ഈ ചിത്രം  ജൂലൈ 29ന് തിയറ്ററുകളിലെത്തുന്നു.

ഹുമ ഖുറേഷി നായികയാകുന്ന ചിത്രം ഏറക്കുറെ പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിച്ചത്. നേരത്തെ വിഷുവിന് റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനമെങ്കിലും പല കാരണങ്ങളാല്‍ റിലീസ് വൈകുകയായിരുന്നു. മമ്മൂട്ടി തന്‍റെ കഥാപാത്രത്തിന്‍റെയും ഹുമയുടെ കഥാപാത്രത്തിന്റെയും ജനന തീയതിയിലൂടെ വൈറ്റിന്റെ റിലീസ് ഡേറ്റ് പറയുന്ന രീതിയിലാണ് ടീസര്‍.ഇറോസ് ഇന്റര്‍നാഷണലിന്റെ പേജിലാണ് ടീസര്‍ റിലീസായത്.

https://www.youtube.com/watch?v=PdbU1WIXJbs