അന്ന് 'അമ്മ' മമ്മൂട്ടിയുടെ നായിക; ഇന്ന് 'മകളും'...

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കസബയില്‍ നായികയായി എത്തുന്നത് പ്രശസ്ത തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ്.

അന്ന്

ട്രോളന്മാര്‍ പലപ്പോഴും ട്രോളിയിട്ടുണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ഇന്ന് അഭിനയിക്കുന്ന അഭിനേത്രിയുടെ മകളും ഒരു കാലത്ത് അദ്ദേഹത്തിന്‍റെ നായികയായി എത്തുമെന്ന്. ആരൊക്കെയോ എപ്പോഴൊക്കെയോ തമാശയായി പറഞ്ഞ ആ കാര്യം ഇപ്പോള്‍ സത്യാമാകുന്നു..

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കസബയില്‍ നായികയായി എത്തുന്നത് പ്രശസ്ത തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ്. വരലക്ഷ്മിയുടെ അമ്മ (രണ്ടാനമ്മ) രാധിക 1985ല്‍ പുറത്തിറങ്ങിയ മകന്‍ എന്റെ മകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.


ശശികുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രമായ പ്രകാശന്റെ ഭാര്യ സുജാതയുടെ വേഷത്തിലാണ് രാധിക അഭിനയിച്ചിരിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ വിശ്വനാഥാന്‍ സംവിധാനം ചെയ്ത സ്വാതികിരണം എന്ന തെലുങ്ക് സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്വന്തം മകള്‍ അല്ലെങ്കിലും, ഭര്‍ത്താവ് ശരത്കുമാറിന്റെ ആദ്യ ഭാര്യയിലെ മകള്‍ എന്ന നിലയില്‍ വരലക്ഷ്മിയും മമ്മൂട്ടിയുടെ നായികയാവുകയാണ്. മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായ സി.ഐ. രാജന്‍ സക്കറിയയായി എത്തുന്ന കസബ എന്ന ചിത്രത്തിലാണ് വരലക്ഷ്മി കമല എന്ന നായിക കഥാപാത്രമായി എത്തുന്നത്.