ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പാന്‍മസാല കടയുടമയേയും മക്കളേയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊലപാതകത്തെ തുടര്‍ന്നുള്ള പൊലീസിന്റെ അനാസ്ഥയിലും കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മലയാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രതിഷേധത്തിന് പിറകേ പാന്‍മസാലയ്ക്ക് പുറമേ കഞ്ചാവും മദ്യവും വില്‍ക്കുന്ന കടകള്‍ക്ക് മലയാളികള്‍ തീയിട്ടു.

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പാന്‍മസാല കടയുടമയേയും മക്കളേയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹിയില്‍ മോഷണം ആരോപിച്ച് മലയാളി വിദ്യാര്‍ഥി രജത്തിനെ അടിച്ചുകൊന്ന കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റിനേയും മക്കളേയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ പേരില്‍ കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പാൻ മസാല കച്ചവടക്കാരന്റെ  രണ്ടുമക്കളും പ്രായപൂര്‍ത്തിയാവാത്തവരുമാണ്.

കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. എങ്കിലും അസ്വഭാവിക മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടോയെന്നുള്ള കാര്യം കൂടുതല്‍ പരിശോധിച്ചശേഷം മാത്രമെ പറയാനാകുവെന്ന് പൊലീസ് അറിയിച്ചു.


കൊലപാതകത്തെ തുടര്‍ന്നുള്ള പൊലീസിന്റെ അനാസ്ഥയിലും കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മലയാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രതിഷേധത്തിന് പിറകേ പാന്‍മസാലയ്ക്ക് പുറമേ കഞ്ചാവും മദ്യവും വില്‍ക്കുന്ന കടകള്‍ക്ക് മലയാളികള്‍ തീയിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.

കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മലയാളി സംഘടനകള്‍ പറഞ്ഞു.

Read More >>