ദമ്പതികളടക്കം 15 മലയാളികള്‍ ഐഎസ്സില്‍ ചേര്‍ന്നുവെന്ന് സംശയം

കാസര്‍കോട് ജില്ലയില്‍ നിന്നും ദമ്പതികളടക്കം 15 പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയം.

ദമ്പതികളടക്കം 15 മലയാളികള്‍ ഐഎസ്സില്‍ ചേര്‍ന്നുവെന്ന് സംശയം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്നും ദമ്പതികളടക്കം 15 പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയം.

കാണാതായ ശേഷം തങ്ങള്‍ ഇസ്ലാമിക രാജ്യത്തില്‍ എത്തിയതായി ഇവര്‍ ബന്ധുക്കള്‍ക്ക് വാട്സ് ആപ് സന്ദേശം അയച്ചതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് കാണാതായവരെ കുറിച്ച്  ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയത്തില്‍ ശക്തായ അന്വേഷണം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ്നല്‍കി.


കാസര്‍കോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ നിന്ന് സ്‌ത്രീകളടക്കം 15 പേരെയും പാലക്കാട് നിന്നുള്ള രണ്ട് കുംടുംബങ്ങളെയുമാണ് കാണാതായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ളവരും കാണാതായവരിലുണ്ട്.Read More >>