മലയാളികളെ കാണാതായ സംഭവം; ഇന്ത്യയ്ക്ക് ഇറാന്റെ സഹായം

കഴിഞ്ഞ ഒരു മാസത്തിനിടെ ഒമ്പത് പുരുഷന്‍മാര്‍, ആറ് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരെയാണ് കാണാതായത്.

മലയാളികളെ കാണാതായ സംഭവം; ഇന്ത്യയ്ക്ക് ഇറാന്റെ സഹായം

ന്യൂഡല്‍ഹി: കാസര്‍കോട്ടുനിന്നും കാണാതായ 17 മലയാളികള്‍ ടൂറിസ്റ്റ് വിസയില്‍  ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഇവരെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സാഹായം തേടി.

ടൂറിസ്റ്റ് വിസയില്‍  ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒമ്പത് പുരുഷന്‍മാര്‍, ആറ് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരെയാണ് കാണാതായത്.  20 വയസില്‍ താഴെ പ്രായമുള്ളവരാണ് എല്ലാവരും.

രണ്ട് സംഘങ്ങളായി രാജ്യം വിട്ട ഇവരിലെ ആദ്യം മസ്‌കറ്റിലും, അടുത്ത സംഘം ദുബായിലുമാണ് ആദ്യം എത്തിയത്. ഇവിടെ നിന്നും ഇവര്‍ ഇറാനിലെ ഐഎസ് സ്വാധീനം ഏറെയുള്ള സര്‍ബാസിലേക്ക് പോയിരിക്കാം എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. തുടര്‍ന്നാണ് എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇറാന്റെ സഹായം തേടിയത്. 

Story by