മലബാര്‍ സിമന്റ് അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മലബാര്‍ സിമന്റ് അഴിമതി കേസിലെ പ്രതി ചാക്ക് എരാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സഗസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

മലബാര്‍ സിമന്റ് അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മലബാര്‍ സിമന്റ് അഴിമതി വിജയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിഎം രാധാകൃഷ്ണനു മുന്നില്‍ ഓഛാനിച്ചു നില്‍ക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

മലബാര്‍ സിമന്റ് അഴിമതി കേസിലെ പ്രതി ചാക്ക് രാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളേക്കാലും മുകളിലാണോ വിഎം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.


സാധാരണക്കാരന് നീതിവ്യവസ്ഥയോടുള്ള വിധേയത്വം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികള്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവങ്ങള്‍ കാണാതിരിക്കുന്നത് അത്ഭുതമാണ്. വിഎം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനായ വ്യക്തിയല്ല. എല്ലാവരും നിയമത്തിന് തുല്യരാണ്. ഹൈക്കോടതി പറഞ്ഞു.

എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വരുന്ന 18 ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശം നൽകി.

Read More >>