അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി

മദനിയുടെ യാത്രയ്ക്കു തടസ്സം സൃഷ്ടിച്ചത് കര്‍ണാടക പോലീസിന്‍റെ ഭാഗത്തു നിന്നുള്ള മനപൂര്‍വ്വമായ ഗൂഡാലോചനയുടെ ഫലമാണ് മദനിയുടെ യാത്രയ്ക്കു തടസ്സം സൃഷ്ടിച്ചതെന്നായിരുന്നു പി.ഡി.പിയുടെ ആരോപണം.

അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി

ബംഗളൂരൂ സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി. നൂറുകണക്കിനു പി.ഡി.പി പ്രവര്‍ത്തകര്‍ മദനിയെ സ്വീകരിക്കുവാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ അണമുറിയാത്ത ആവേശത്തിനും മുദ്രാവാക്യ വിളികള്‍ക്കിടയില്‍ സുസ്മേര വദനനായാണ് മദനി കാണപ്പെട്ടത്.

രാത്രി  7.30നു ബംഗളൂരൂവില്‍ നിന്നും പുറപ്പെട്ട വിമാനം  8.35 നു നെടുമ്പാശ്ശേരിയില്‍ എത്തിച്ചേര്‍ന്നു. മദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോനും കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും എന്നിവരുമുണ്ട്. മദനി ആദ്യം കൊല്ലം അന്‍വാര്‍ശേരിയിലേ വീട്ടിലേക്കായിരിക്കും പോകുക. തുടര്‍ന്ന് മാതാപിതാക്കളെ കാണാന്‍ മൈനാഗപ്പള്ളിയിലെ വീട്ടിലെത്തും.


2005ലെ വ്യോമയാന നിയമ പ്രകാരം ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തുന്ന തടവുകാരനെ യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതല്ല എന്ന നിയമം ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ രാവിലെ  എയര്‍പ്പോര്‍ട്ടില്‍ എത്തിയ മദനിയുട‌െ യാത്ര തടഞ്ഞിരുന്നു. ഈ നിയമത്തില്‍ അനുശാസിക്കും പ്രകാരം പ്രത്യേക അനുമതി പത്രം കര്‍ണാടക പോലീസിന്‍റെ കയ്യില്‍ ഉണ്ടാകുമെന്നാണ് കരുതിയതെന്നും, അതിനാലാണ് ബോഡിങ് പാസ് നൽകിയതെന്നും ഇൻഡിഗോ എയര്‍ലൈന്‍സ്‌ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തനിക്കുണ്ടായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മദനി എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകുകയും ചെയ്തു. ബംഗളൂരു പൊലീസിലെ ഉന്നതർ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി പത്രം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാഉദ്യോഗസ്ഥനൊപ്പമെത്തിയ മദനിക്ക് യാത്ര ചെയ്യുവാനുള്ള അനുമതി ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ നല്‍കിയത്.

മദനിയുടെ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരിയിലെ ഇന്‍ഡിഗോ ഓഫീസ് ആക്രമിക്കുകയും വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മദനിയുടെ യാത്രയ്ക്കു തടസ്സം സൃഷ്ടിച്ചത് കര്‍ണാടക പോലീസിന്‍റെ ഭാഗത്തു നിന്നുള്ള മനപൂര്‍വ്വമായ ഗൂഡാലോചനയുടെ ഫലമാണ് മദനിയുടെ യാത്രയ്ക്കു തടസ്സം സൃഷ്ടിച്ചതെന്നായിരുന്നു പി.ഡി.പിയുടെ ആരോപണം.