ബംഗളൂരു സ്ഫോടനക്കേസിൽ താൻ നിരപരാധിയാണെന്ന് മദനി

അൻവാർശ്ശേരിയിലെ മണ്ണിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ മദനി വികാരഭരിതനായി.

ബംഗളൂരു സ്ഫോടനക്കേസിൽ താൻ നിരപരാധിയാണെന്ന് മദനി

ബംഗളൂരു സ്ഫോടനക്കേസിൽ താൻ നിരപരാധിയാണെന്ന് ഖുർ ആനെ സാക്ഷിയാക്കി അബ്ദുൾ നാസർ മദനിയുടെ പ്രഭാഷണം. കൊല്ലം ആൻവാർശ്ശേരിയിലെ ചെറിയ പെരുന്നാൾ പ്രഭാഷണത്തിനിടെയാണ് മദനി വികാരാധീനനായത്.

15 വർഷത്തിലധികമായി നിരപരാധിയായ താൻ പീഡിപ്പിക്കപ്പെടുകയാണ്. ഇത്രക്കാലവും വിചാരണത്തടവിൽ ആയിരുന്നിട്ടും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കുവാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അൻവാർശ്ശേരിയിലെ മണ്ണിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ മദനി വികാരഭരിതനായി.

കേരളത്തിലേക്കുള്ള തന്റെ യാത്ര തടസ്സപ്പെട്ടതിൽ അമർശം പൂണ്ട പി.ഡി.പി പ്രവർത്തകർ കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പ്രതിഷേധത്തിൽ ആക്രമണ സ്വഭാവമുണ്ടായതിൽ മദനി ഖേദം പ്രകടിപ്പിച്ചു.

Story by
Read More >>