മദനിക്ക് കേരളത്തിലേക്ക് യാത്രാനുമതി നിഷേധിച്ചു; വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മദനിയും കുടുംബവും വിമാനത്താവളത്തില്‍ തുടരുകയാണ്

മദനിക്ക് കേരളത്തിലേക്ക് യാത്രാനുമതി നിഷേധിച്ചു; വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മദനിയുടെ കേരള യാത്രയില്‍ അനിശ്ചിതത്വം.ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ മദനിക്ക് യാത്രാനുമതി നല്‍കിയില്ല. മദനിയും കുടുംബവും വിമാനത്താവളത്തില്‍ തുടരുകയാണ്.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കുറ്റാരോപിതനായ അബ്ദുല്‍ നാസര്‍ മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി കൊടുത്തിരുന്നു. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണുവാനാണ് മദനിക്ക് കോടതി അനുമതി നല്‍കിയത്. എവിടെയും യാത്ര ചെയ്യാന്‍ ഈ കാലയളവില്‍ മദനിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുകൂടിയും അദ്ദേഹത്തെ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ സമ്മതിച്ചില്ല. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

Read More >>