മദ്യവർജന ബോധവൽക്കരണം ഊർജ്ജിതമാക്കണം

എന്ത് കൊണ്ട് മലയാളി ഇത്രമാത്രം മദ്യാസക്തരായി. അല്ലെങ്കിൽ മലയാളി എന്ത് കൊണ്ട് യുക്തിഭദ്രമായ മദ്യപാന ശീലം പിന്തുടരുന്നില്ല. രവിശങ്കർ കെ വി എഴുതുന്നു.

മദ്യവർജന ബോധവൽക്കരണം ഊർജ്ജിതമാക്കണം

രവിശങ്കർ. കെ വി

മദ്യ നിരോധനം കൊണ്ട് ലോകത്ത് ഒരു രാജ്യത്തും മദ്യാസക്തിയുള്ളവരെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്‌നയഥാർത്ഥ്യം ആയി നിൽക്കുമ്പോഴാണ്, വെറും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിൽ പ്രവർത്തിച്ചിരുന്ന 740 ബാറുകൾ ഒറ്റ രാത്രി കൊണ്ട് അടക്കാനുള്ള തീരുമാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈകൊണ്ടത്.

മദ്യനയത്തെ പറ്റി പറയുമ്പോൾ എല്ലാം എല്ലാവരും സംശയലേശ മന്യേ പറയുന്ന ഒരു കാര്യമാണ്. മലയാളിയുടെ അമിത മദ്യാസക്തിയും, മദ്യപാന ശീലങ്ങളും. അവയെപറ്റി വിശദമായ പഠന വിധേയമാക്കുമ്പോഴാണ് നാം ഇത്രയും കാലം കൊണ്ട് നടന്ന ചില കള്ള കണക്കുകളും, അബദ്ധജഡിലമായ ചില സാമൂഹ്യ നിലപാടുകളും തിരിച്ചറിയുന്നത്.


ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

മദ്യവർജ്ജിത കേരളം എന്ന മഹത്തായ ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഒരു സമൂഹം മുഴുവൻ വലിപ്പ ചെറുപ്പമില്ലാതെ അതിനു വേണ്ടി ഉണർന്ന് പ്രവർത്തിക്കണം. മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തികൾക്കും ഉണ്ടാകണം. മദ്യത്തിന് അടിമയായ ഒരു വ്യക്തിയെ സഹാനുഭൂതിയോടെ നോക്കി കാണുകയും, പതുക്കെ അവരെ മദ്യാസക്തിയിൽ നിന്ന് മോചിതരാക്കാൻ യത്‌നിക്കുകയും വേണം. ആ തിരിച്ചറിവിന് ഒരു സാമൂഹ്യ യജ്ഞം തന്നെ നടത്തേണ്ടി വരും കേരളത്തിലെ മുൻകാല അനുഭവങ്ങൾ നമുക്ക് പ്രത്യാശ തരുന്നു. ജനകീയ പങ്കാളിത്തം കൊണ്ട് രാജ്യത്തിനാകമാനം മാതൃകയായ സാക്ഷരതാ - ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങൾ നമ്മുടെ മുന്നിൽ മദ്യ വർജ്ജിത സമൂഹം എന്ന ലക്ഷ്യം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതാണെന്ന് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ്. ഇതിനെല്ലാം അപ്പുറം ഒരു കാര്യം കൂടി നാം പഠന വിധേയമാക്കണം. എന്ത് കൊണ്ട് മലയാളി ഇത്രമാത്രം മദ്യസക്തരായി. അല്ലെങ്കിൽ മലയാളി എന്ത് കൊണ്ട് യുക്തിഭദ്രമായ മദ്യപാന ശീലം പിന്തുടരുന്നില്ല എന്നത്.

ആഗോള വൽക്കരണവും, പ്രവാസ ജീവിതവും ഒരു പോലെ അടുത്തറിഞ്ഞ മലയാളി, പാശ്ചാത്യരുടെ യുക്തി ഭദ്രമായ മദ്യപാന ശീലം ( Responsible Drinking Habit) എന്താണെന്ന് അടുത്തറിയാൻ ശീലിച്ചില്ല. നമ്മളെക്കാൾ മുന്നേ മദ്യ നിരോധനം എന്ന മഹത്തായ ആശയം നടപ്പിലാക്കാൻ ശ്രമിക്കുകയും പിന്നീട് അതി ദയനീയമായി പരാജയപ്പെടുകയും ചെയ്ത അനുഭവങ്ങൾ ലോകമെങ്ങും ഉണ്ട്. അമേരിക്കയും, ഗുജറാത്തും എല്ലാം ഇതിന്റെ ക്ലാസ്സിക് ഉദാഹരണങ്ങൾ ആണ്.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

നിരോധനം മൂലം നമുക്ക് ഒന്നിനെയും ഇല്ലാതാക്കാനാവില്ല. മറിച്ച് ശാസ്ത്രീയമായ പഠനത്തിലൂടെയും, ബോധവൽക്കരണത്തിലൂടെയും നമുക്ക് അമിത മദ്യപാനവും, മദ്യാസക്തിയും ഉണ്ടാക്കുന്ന ദൂഷ്യ വശങ്ങളെ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാവുന്നതാണ്.

കൊടും തണുപ്പിൽ ജീവിക്കുന്ന റഷ്യക്കാരന്റെ വോഡ്ക, സമശീതോഷ്ണ കാലാവസ്ഥയിൽ ജീവിക്കുന്ന മലയാളിക്ക് ഒരിക്കലും പ്രിയപ്പെട്ടതാവരുതായിരുന്നു. മലയാളിക്ക് ഒരു നല്ല മദ്യപാന ശീലം കൂടി സർക്കാർ ചിലവിൽ പറഞ്ഞു കൊടുക്കാനുള്ള ബോധവൽക്കരണം ആയിരിക്കണം നമുക്ക് വേണ്ടത്. എന്നാൽ മാത്രമേ ഭാവി തലമുറയെ എങ്കിലും നമുക്ക് നന്നായി വളർത്തി കൊണ്ട് വരാൻ സാധിക്കുകയുള്ളൂ. കേരളത്തിന് ശാശ്വതമായ ഒരു മദ്യനയം ഭാവിയിൽ, നടപ്പിൽ വരുത്താൻ, സുതാര്യമായ രീതിയിൽ, മദ്യ വർജ്ജ്ജനത്തിനാവശ്യമായ ബോധാവൽക്കരണത്തിൽ ഊന്നി, അനാവശ്യചർച്ചകൾക്കും ആരോപണങ്ങൾക്കും ദുരൂഹതകൾക്കും ഇടമില്ലാതെ തീരുമാനിക്കണം.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

പള്ളിയും പട്ടക്കാരുമായൊന്നും ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും ചർച്ച ചെയ്യാനും അഭിപ്രായം ആരായാനും പോകരുത്. അതിലെല്ലാം പെടുന്നവർ അടങ്ങുന്ന ജനങ്ങളെയാണ് ജനാധിപത്യ സർക്കാർ അഭിസംബോധന ചെയ്യേണ്ടത്.

മദ്യം എന്നത് ചരിത്രാതീതകാലം മുതൽ മനുഷ്യർ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ലോകത്തെ ആദ്യ രാസവ്യവസായംതന്നെ വാറ്റാണ്. അതുകൊണ്ടുതന്നെ അതിൽനിന്നു മനുഷ്യരെ മോചിപ്പിക്കുക ദുഃസാദ്ധ്യമോ അസാദ്ധ്യമോ ആണ്. പക്ഷേ, മദ്യം ശരീരം, കുടുംബം, സമൂഹം, സാമ്പത്തികം തുടങ്ങിയവയെയെല്ലാം സാരമായി ബാധിക്കുന്ന ഒന്നാണ്. ഏതാനും പേരെ പെട്ടെന്നു കോടീശ്വരരാക്കുകയും ഭൂരിപക്ഷത്തെ ചൂഷണം ചെയ്തു ദരിദ്രരാക്കുകയും ചെയ്യുന്നതുമാണു മദ്യം. സമാന്തരസമ്പദ്ഘടന, മാഫിയ തുടങ്ങി പല ആപത്തുകളും മദ്യവ്യവസായം സൃഷ്ടിക്കുന്നു. ഇതൊക്കെക്കൊണ്ടുതന്നെ മദ്യോപയോഗത്തിൽനിന്നു സമൂഹത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.

ഇതു പക്ഷേ സർക്കാരുത്തരവിറക്കിയോ വൈകാരികമായ നിലപാടുകളെടുത്തോ സാധിക്കാവുന്നതല്ല. ശാസ്ത്രീയവും യുക്തിപൂർണ്ണവുമായ നടപടികളിലൂടെയാണ് ഇതു സാധിക്കേണ്ടത്. അതിനു യോജിച്ച നയമാണ് ഉണ്ടാകേണ്ടത്.

1. മദ്യപരെപ്പറ്റി വിവരശേഖരം നടത്തി ഉപയോഗരീതിയുടെ അടിസ്ഥാനത്തിലും അഡിക്ഷന്റെ തോതിന്റെ അടിസ്ഥാനത്തിലും അവരെ ശാസ്ത്രീയമായി തരംതിരിക്കണം.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

2. അമിതമായും അതിവേഗവും മദ്യപിക്കുന്നവർ പെട്ടെന്നു മദ്യം ഉപേക്ഷിക്കാൻ സാദ്ധ്യത കുറവാകും. കുടി ഉപേക്ഷിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലാത്തവരെ മെച്ചപ്പെട്ട മദ്യപാനശീലം പഠിപ്പിച്ച് അതിലേക്കുയർത്തുക. വേണ്ടത്ര നേർപ്പിച്ചു കുടിക്കുക; ലഹരി തോന്നുന്നതുവരെ മാത്രം (2 - 3 പെഗ്) കുടിക്കുക (പലരും വാശിപോലെ കുടിച്ചുതള്ളുന്നവരാണ്.); മടമടാന്നു കുടിക്കാതെ സമയമെടുത്തു കുറേശെ കുടിക്കുക; കുടിക്കാനുള്ള മൂഡുള്ളപ്പോൽ മാത്രം കുടിക്കുക എന്നിങ്ങനെയുള്ള കുടീശീലത്തിലേക്കു കുറേപ്പേരെയെങ്കിലും മാറ്റാൻ കഴിഞ്ഞാൽ അവരെ ക്രമേണ കുടിയുടെ ആവൃത്തി (ദിനങ്ങൾ) കുറച്ചുകൊണ്ടുവന്നു മദ്യപാനത്തിൽനിന്നു പൂർണ്ണമായി മോചിപ്പിക്കാൻ കഴിയും. (രക്തത്തിലെ മദ്യത്തിന്റെ സ്വാധീനമാണല്ലോ അതു കുറയുമ്പോൾ വീണ്ടും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ മദ്യാംശം രക്തത്തിലുള്ളവരെ അഡിക്ഷനിൽനിന്നു മോചിപ്പിക്കുക എളുപ്പമല്ല.)


3. മുകളിൽ പറഞ്ഞ മിതമായ രീതിയിൽ മദ്യപിക്കുന്നവരെ കൗൺസെലിങ് അടക്കമുള്ള ബോധനപരിപാടികളിലൂടെ മോചിപ്പിക്കാൻ കഴിയും. അതിനു പ്രത്യേകപരിപാടി വേണം.

4. മദ്യപിക്കാത്തവർ അതിലേക്കു നീങ്ങാതിരിക്കാൻ പ്രത്യേകം ആസൂത്രണം ചെയ്ത ബോധവത്ക്കരണം വ്യാപകമായി നടപ്പാക്കണം.


രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

5. വിദ്യാർത്ഥികൾ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീങ്ങാതിരിക്കാനുള്ള ഫലപ്രദമായ ഉള്ളടക്കവും പരിപാടികളും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണം.

6. ജാഗ്രതാസമിതികൾ പുനരുജ്ജീവിപ്പിച്ചു ശക്തിപ്പെടുത്തി മദ്യവർജ്ജനപ്രവർത്തനങ്ങൾക്കുകൂടി ഉതകുന്ന സംവിധാനം ആക്കണം.

7. മദ്യപിക്കുന്നവരെ മോശക്കാരായി കാണുന്ന സമൂഹചിന്തയും പാപബോധവും ഉപേക്ഷിക്കണം. മദ്യമോ മദ്യപാനമോ മോശമാണെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധിജീവികൾ അടക്കമുള്ളവരുടെ മദ്യപാനക്കൂട്ടായ്മകളിലാണ് നമ്മുടെ ഏറ്റവും മികച്ച സാഹിത്യ, കലാസൃഷ്ടികളൊക്കെ ഉണ്ടായിട്ടുള്ളത്. ഒട്ടേറെ ഗൗരവമേറിയ ചർച്ചകളും ആശയങ്ങളും ഇത്തരം മദ്യസദസ്സുകളിൽ സംഭവിക്കാറുണ്ട്. അവയൊക്കെ സമൂഹത്തിന് ആവശ്യംതന്നെ ആണ്. (സർഗ്ഗവാസനയുമായി ലഹരിക്കു ബന്ധമുണ്ടോ എന്നതു പ്രത്യേകം പഠിക്കേണ്ട വിഷയമാണ്.)


ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം


8. കള്ള്, ചാരായം എന്നീ കേരളീയമദ്യങ്ങൾ സർക്കാരുടമസ്ഥതയിൽ നിർമ്മിച്ചു വിതരണം ചെയ്യുകയും വിദേശമദ്യങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുക എന്നത് കേൾക്കുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും ചാരായനിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ സംഗതമാണെന്നു ബോദ്ധ്യമാകും. ചാരായനിരോധനത്തോടെയാണ് ശുദ്ധമായ കള്ളിന്റെ ലഭ്യത കേരളത്തിൽ ഇല്ലാതായത്. കൃത്രിമനിറങ്ങൾ അടക്കം പല രാസവതുക്കളും കലർത്തി നിർമ്മിക്കുന്ന വിദേശമദ്യങ്ങളെക്കാൾ സുരക്ഷിതം ശുദ്ധമായ ചാരായമാണ്. അതിൽത്തന്നെ വൻകിട ഡിസ്റ്റിലറികളിൽ നിർമ്മിച്ചു സർക്കാർ വിതരണം ചെയ്തുവന്ന വ്യാവസായികചാരായത്തെക്കാൾ നല്ലത് വികേന്ദ്രീകൃതമായി വാറ്റിയെടുക്കുന്ന കലർപ്പില്ലാത്ത ചാരായമാണ്. കള്ളുചെത്തും വില്പനയും പൂർണ്ണമായും സഹകരണമേഖലയിൽ ആക്കണം. കലർപ്പില്ലാത്ത ശുദ്ധമായ ചാരായം വാറ്റാൻ പരിശീലനം നൽകി ലൈസൻസ് അനുവദിക്കുകയും അതു സംഭരിച്ചു ഗുണമേന്മ ഉറപ്പുവരുത്തി പ്രാദേശികമായിത്തന്നെ വില്പന നടത്താനുള്ള പ്രവർത്തനം സഹകരണമേഖലയിൽ നടപ്പാക്കുകയും വേണം. പല രാജ്യങ്ങളും അവരുടെ പ്രാദേശികമദ്യങ്ങളുടെ പേരിൽക്കൂടിയാണ് ടൂറിസം അടക്കമുള്ള രംഗങ്ങളിൽ നേട്ടമുണ്ടാക്കുന്നത്.


രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

ഉത്തരവാദിത്വ ബോധത്തോടെ ജീവിക്കാൻ പഠിച്ച്, ഓരോ മലയാളിയേയും ഒരു വിശ്വപൌരനായി വളർത്തി കൊണ്ട് വരാൻ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട, (അതിന് അവരെ പ്രാപ്തരാക്കേണ്ട ) അവരെ അതിന് മാനസികമായും, ശാരീരികമായും തയ്യാറാക്കേണ്ട ഭരണ കൂടവും, അതിനെ നയിക്കേണ്ട രാഷ്ട്രിയ നേതൃത്വവും, ദിശാബോധമില്ലാത്ത തരത്തിൽ നടപ്പിൽ വരുത്തിയ ഒരു തുഗ്ലക് പരിഷ്‌കരണത്തിൽ, ആടിയുലഞ്ഞത് എത്രയോ വർഷങ്ങൾ കൊണ്ട് കേരളം വിനോദ സഞ്ചാര രംഗത്ത് നേടിയെടുത്ത പേരും പെരുമയുമായിരുന്നു.
ഈ ആഗോളസാമ്പത്തിക ക്രമത്തിന്റെ കാലഘട്ടത്തിൽ, അതിനനുസരിച്ച് വളരേണ്ട ഓരോ മലയാളിയും,

ഇതിലൊരു തിരുത്ത് ആവശ്യപെടുന്നു. ടിവിയും, ഇന്റർനെറ്റ് - സ്മാർട്ട് ഫോണുകളും എല്ലാം നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഭാഗം ആയതു പോലെയാണ് ആധുനിക സാമൂഹിക ക്രമത്തിൽ ബ്രാൻഡഡ് വസ്ത്രങ്ങളും, വാച്ച്, ഷൂ, കാർ എന്നിവ പോലെ മദ്യവും ഒഴിച്ച് കൂടാനവത്തതായി. ഒരർത്ഥത്തിൽ ഇതും ഒരു വികസനം തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. ആഗോളവൽക്കരണവും അതുണ്ടാക്കിയ മാറ്റങ്ങളും കാണാതെ ചില 'സദാചാര' പോലീസുകാരുടെ മനോഭാവം, ചവറ്റു കൊട്ടയിൽ എറിയാൻ പുതിയ രാഷ്ട്രിയ - ഭരണ നേതൃത്വങ്ങളെങ്കിലും ചങ്കൂറ്റം കാണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

സ്വാമിയും, മുക്രിയും, മെത്രാനും, അഭിനവ സത്യവാൻമാരും പറയുന്ന നല്ല സമൂഹം ഇനി സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടാകു. (പക്ഷെ അത് പോലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിശ്വ പൗരനേയല്ല സൃഷ്ടിക്കുക, പതിനാറാം നൂറ്റാണ്ടിലെ പൊട്ടകിണറ്റിലെ തവളകൾ ആയിരുന്ന അടിമത്ത സംസ്‌കാരത്തെ ആയിരിക്കും!)

വൈകാരികസമീപനങ്ങൾ മാറ്റിവച്ചു സമചിത്തതയോടെ പ്രശ്‌നത്തെ സമീപിക്കുകയും തുറന്ന ചർച്ചകൾക്കു തയ്യാറാകുകയുമാണു സമൂഹം ചെയ്യേണ്ടത്. അത്തരമൊരു ശ്രമമാണു ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അങ്ങതെന്നെ സംഭവിക്കും എന്നു പ്രത്യാശിക്കുന്നു.

ലേഖനത്തിലെ കുറെയധികം വിവരങ്ങൾക്കും, വാക്കുകൾക്കും കടപ്പാട് : മനോജ് കെ പുതിയവിള

*(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും , മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)

Read More >>