ലഹരി ഉപഭോഗം കൂടി, കുറ്റകൃത്യങ്ങളും

എങ്ങനെയാണ് മലയാളികൾ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാരെന്ന് പറയുന്നത്. അന്യഭാഷാ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കൂടിയ കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ്, കേരളത്തിലെ മദ്യ ഉപഭോഗവും, വിൽപ്പനയും കൂട്ടിയതെന്ന് കൂടി കാണാക്കാക്കുമ്പോൾ ആണ് കണക്കുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നത്. മദ്യനിരോധനം കേരളത്തിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലേഖന പരമ്പരയിൽ മൂന്നാംഭാഗം. കെ വി രവിശങ്കർ എഴുതുന്നു.

ലഹരി ഉപഭോഗം കൂടി, കുറ്റകൃത്യങ്ങളും

രവിശങ്കർ. കെ വി

കേരളത്തിൽ കാലാകാലങ്ങളിൽ ഉണ്ടായിരുന്ന സർക്കാരിനെ വിശ്വസിച്ച്, ഹോട്ടൽ ടൂറിസം രംഗത്ത് മുതൽ മുടക്കിയ ഏകദേശം 700 സംരംഭകരെ നേരിട്ടും, 5000 സംരംഭകരെ പരോക്ഷമായും വല്ലാത്ത അനിശ്ചിതത്വത്തിന്റെ നാളുകളിലേക്ക് തള്ളിവിട്ട ഒരു തീരുമാനമായിരുന്നു മുൻ യു.ഡി.എഫ് സർക്കാർ ധൃതി പിടിച്ചെടുത്ത മദ്യ നിരോധനം എന്ന വ്യാജേന നടപ്പിലാക്കിയ ബാറുകൾ അടക്കൽ വിപ്ലവം. യഥാർത്ഥത്തിൽ കേരളരാഷ്ട്രീയത്തിലെ സുധീരൻ ഉമ്മൻ ചാണ്ടി കോൺഗ്രസ് മൂപ്പിളമ തർക്കം മാത്രമായിരുന്നു കേരളത്തിലെ ടൂറിസം മേഖലയെ അടക്കം പിറകൊട്ടടിച്ച ബാർ അടക്കൽ തീരുമാനം. വാസ്തവത്തിൽ ഇങ്ങനെ ഒരു നിരോധനം കൊണ്ട് കാര്യമായ സാമൂഹിക മാറ്റം ഒന്നും കേരളത്തിൽ ഉണ്ടായില്ല.


ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

വിദേശ ടൂറിസ്റ്റുകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല. കാരണം അവർക്ക് ബിയർ വൈൻ എന്നിവ കൊണ്ട് തൃപ്തരാണ്. എന്നാൽ അഭ്യന്തര ടൂറിസം രംഗത്തെ അത് വലിയ തോതിൽ ബാധിച്ചു. കേരളത്തിൽ മദ്യം തന്നെ കിട്ടില്ല എന്ന പ്രചരണം ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് തടസ്സമായി.

വാസ്തവത്തിൽ കേരളത്തിൽ സമ്പൂർണ മദ്യനിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയിൽ ടൂറിസം ആവശ്യത്തിന് മാത്രം പ്രവർത്തിച്ചിരുന്ന ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ ഡിലക്‌സ് വരെയുള്ള സകലമാന ഹോട്ടൽ റിസോർട്ട് ബാറുകളും മോശം നിലയിൽ കച്ചവടം നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തിൽ അടച്ചു പൂട്ടി. അതെ സമയം സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബീവറേജസ് കോർപറേഷൻ ഔട്ട് ലെറ്റ് വഴി കേരളം മുഴുവൻ മദ്യം ഒഴുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ജനങ്ങൾ സ്വസ്ഥമായി ഇരുന്ന് മദ്യം കഴിച്ചിരുന്നത് മാത്രമാണ് നിർത്തലാക്കിയത്.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

കേരളത്തിൽ മദ്യ നിരോധനം എന്ന പേരിൽ ബാറുകൾ അടച്ചു പൂട്ടിയപ്പോൾ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. യഥാർത്ഥത്തിൽ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്തത്. അത് പതിൻ മടങ്ങ് കൂടുകയാണ് ഉണ്ടായത്.

മദ്യനിരോധനം കൊട്ടിഘോഷിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന വർഷം, കേരളത്തിലെ വിദേശ മദ്യ വിൽപന കുത്തനെ കൂടിയതായും, മയക്കു മരുന്നിന്റെ ഉപയോഗം ക്രമാധീതമായി വർദ്ധിച്ചതായും, സർക്കാർ കണക്കുകൾ തന്നെ ബോധ്യപെടുത്തും. കേരളത്തിൽ മയക്കു മരുന്ന് കേസുകളിൽ പിടിയിലായവരുടെ എണ്ണത്തിൽ ഉണ്ടായ അസാധാരണമാ വർദ്ധന, മയക്കു മരുന്നിന്റെ ഉപയോഗം കുത്തനെ കൂടിയതിന്റെ തെളിവാണ്.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം


ബാറുകൾ അടച്ചു പൂട്ടിയ 2013 ന് മുൻപ് വരെ കേരളത്തിൽ ഒരു വർഷം ആകെ രജിസ്റ്റർ ചെയ്യുന്ന മയക്കു മരുന്ന് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ ആയിരുന്നു. എന്നാൽ 2015 ൽ, കേരള പോലീസ് മാത്രം 4105 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ എക്‌സൈസ് വകുപ്പ് 1430 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തു. പിടിയലാവരുടെ എണ്ണത്തിൽ പ്രയപൂർത്തി ആകാത്തവരുടെ എണ്ണത്തിലുള്ള വളർച്ച നിരക്ക് ഭീതിതമാണ്.

അതെ പോലെ അബ്കാരി കേസുകളിലെ വൻ വർദ്ധനയും പരിശോധിക്കപ്പെടെണ്ടതാണ്. 2012 ൽ 10000 ത്തിൽ താഴെ മാത്രമായിരുന്നു, അത്തരം കേസുകളുടെ എണ്ണം. എന്നാൽ 2014 ൽ അത് 13,676 ആയി. 2015 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 15,092ഉം ആയി വർദ്ധിച്ചു. കഴിഞ്ഞ വർഷം 10,064 ലിറ്റർ അനധികൃത മദ്യം പിടികൂടിയ സ്ഥാനത്ത്, ഈ വർഷം അത് 38,228 ലിറ്റർ ആയി ഉയർന്നു. ഇത് കൂടാതെ ഒരു ലക്ഷം ലിറ്റർ വാഷും പിടി കൂടി.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം


സംസ്ഥാനത്ത് അനധികൃതമായി എത്തുന്ന വ്യാജ മദ്യത്തിന്റെ 30% പോലും പിടികൂടാൻ കഴിയാറില്ല എന്ന് എക്‌സൈസ് വകുപ്പ് തന്നെ സമ്മതിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസിലാകുക.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

പുതിയ മദ്യനയം കൊണ്ട് വരുമ്പോൾ സർക്കാർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ ബാറുകൾ തുറക്കുന്ന ഏർപ്പാട് നിർബന്ധമായും ഇല്ലാതാക്കണം. ഉച്ചക്ക് 12 മണിക്ക് തുറന്നു കൊടുക്കുകയും രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി കൊടുക്കുകയും ചെയ്യുക. ചുരുങ്ങിയത് ടൂറിസം കേന്ദ്രങ്ങളിലും, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ 3 സ്റ്റാർ 5 സ്റ്റാർ ഹോട്ടൽ ബാറുകളിലെങ്കിലും ഇത്തരമൊരു ഇളവ് കൊടുക്കുകയാണെങ്കിൽ മീറ്റിംഗ്, കോൺഫ്രറൻസ് ടൂറിസം ബിസിനെസ്സ് വർധിക്കും. രാത്രി 12 മണി കഴിഞ്ഞും ബാറുകൾ തുറന്നു വച്ചാൽ കുറ്റകൃത്യങ്ങൾ കൂടും എന്ന പോലീസ് ഭാഷ്യം മുളയിലേ നുള്ളണം. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്. കുറ്റകൃത്യങ്ങൾ ഏതു അർദ്ധരാത്രിക്ക് നടന്നാലും അത് തടയുകയാണ് പോലീസ് വേണ്ടത്.

അല്ലാതെ പണ്ട് തിരുവനന്തപുരത്തെ ഗുണ്ടകളെ പേടിച്ച് രാത്രി 11 മണിക്ക് തന്നെ സകലമാന തട്ടുകടകളും അടച്ചിടാൻ ഉത്തരവിട്ട പഴയ സിറ്റി പോലീസ് കമ്മീഷണറുടെ നടപടി പോലെ ആവരുത് തീരുമാനം. കാരണം, ഇപ്പോൾ രാത്രി 10 മാണി കഴിഞ്ഞാൽ ആളൊഴിഞ്ഞ പൂരപറമ്പ് പോലെയാകുന്ന തലസ്ഥാന നഗരിയുടെ അവസ്ഥ കേരളത്തിൽ എല്ലായിടത്തും ഉണ്ടാക്കരുത്, ഇന്ന് ഇല അനങ്ങിയാൽ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ കാലത്ത് നമുക്ക് അന്തസുറ്റ, ഒരു പുതിയ കേരളം കെട്ടിപ്പടുക്കണം.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

പകൽ മുഴുവൻ പണി എടുത്ത ശേഷം രാത്രി 8 മണിക്കോ 9 മണിക്കോ കുടുംബ സമേതം ആഹാരം കഴിക്കാൻ പുറത്തിറങ്ങുന്ന പുതിയ കാലത്തെ കുടുംബങ്ങൾ സ്വസ്ഥമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുൻപേ ഷട്ടർ ഇടുന്ന ഇപ്പോഴത്തെ അവസ്ഥ മാറണം. അതിന് മാധ്യമങ്ങൾ തന്നെ മുൻകൈ എടുക്കണം.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

1999- 2000 വരെ രാത്രി 12 മണിക്കും സ്ത്രീകൾക്കും, പുരുഷന്മാർക്കും ധൈര്യമായി സിനിമ കഴിഞ്ഞോ, ഭക്ഷണം കഴിഞ്ഞോ നടന്നു പോകാൻ പറ്റുന്ന അവസ്ഥ തലസ്ഥാന നഗരിയിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയോ? രാത്രി 10 മണി കഴിഞ്ഞാൽ ഒരു വാഹനം പോലും തലസ്ഥാനത്തെ വീഥികളിൽ കാണില്ല. മഴയോ, അവധി ദിവസമോ ആണെങ്കിൽ രാത്രി 9 മണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പോലും പേടിയാണ്. അത്ര വിജനമാണ് നഗരവീഥികൾ. ഇതിനൊക്കെ ഒരു മാറ്റം വരുത്താൻ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് കഴിയണം. കാരണം, രാത്രി എത്ര വൈകിയാലും നഗരത്തിൽ വന്നിറങ്ങുന്ന ഒരു പൗരന് ധൈര്യമായി ഭക്ഷണം കഴിക്കാനും താമസ സ്ഥലത്തേക്ക് പോകാനും കഴിയണം. അതിന് പറ്റിയില്ലെങ്കിൽ അതു പൗരസ്വാതന്ത്രത്യത്തിന്റെ മേലുള്ള കടന്നു കയറ്റം തന്നെയാണ്. അത് തിരിച്ചു കൊടുക്കേണ്ട ബാധ്യത ഒരു ജനപക്ഷ സർക്കാരിന്റേതാണ്.

കേരളത്തിലെ മദ്യഉപഭോഗത്തെ പറ്റിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. നമ്മുടെ കണക്കുകൾ മുഴുവൻ തെറ്റാണ്. അല്ലെങ്കിൽ പലതും അബദ്ധ ജടിലങ്ങളാണ്. കാരണം കേന്ദ്ര സർക്കാരിന്റെ ചില കണക്കുകൾ പ്രകാരം കേരളത്തിലെ ആളോഹരി മദ്യപാനം കർണാടകത്തോടൊപ്പം ഏഴാം സ്ഥാനത്താണ്.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

പിന്നെ എങ്ങനെയാണ് മലയാളികൾ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാരെന്ന് പറയുന്നത്. അന്യഭാഷാ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കൂടിയ കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ്, കേരളത്തിലെ മദ്യ ഉപഭോഗവും, വിൽപ്പനയും കൂട്ടിയതെന്ന് കൂടി കാണാക്കാക്കുമ്പോൾ ആണ് കണക്കുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നത്.
കേരളത്തിലെ ഈ മദ്യ ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കു കൂടി ലഭ്യമാണ്. അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബീവറേജസ്സ് കോർപറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ ആദ്യ പത്തിലെ കൂടുതൽ ഷോപ്പുകളും ചാലക്കുടി, പെരുമ്പാവൂർ, മുവാറ്റുപുഴ, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം അന്യഭാഷാ തൊഴിലാളികളുടെ അനിയന്ത്രിതമായ സാന്ദ്രത ഉള്ള ഇടങ്ങളാണ്.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

അന്യഭാഷാ തൊഴിലാളികളുടെ അമിത മദ്യപാനത്തിനും, ഒരു കാരണമുണ്ട്. ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു പുരുഷ തൊഴിലാളിക്ക് ഇന്നും ലഭിക്കുന്ന ദിവസ വേതനം 200 രൂപയിൽ താഴെയാണ്. കേരളത്തിൽ അതു 700 രൂപക്ക് മുകളിൽ ആണ് ശനിയാഴ്ച ഉച്ച തിരിഞ്ഞ് തന്റെ കയ്യിൽ ലഭിക്കുന്ന വേതനത്തിൽ നല്ലൊരു പങ്കും അന്ന് തന്നെ സ്വന്തം നാട്ടിലേക്കു അയക്കും. എന്നാലും കയ്യിൽ സ്വന്തം ചെലവിനായി മാറ്റിവച്ച നല്ലൊരു തുക കാണും. ഇത് അവർ കൂട്ടായുള്ള മദ്യപാനത്തിനായി പങ്കിട്ട് ചിലവഴിക്കും. വാരാന്ത്യങ്ങളിൽ നമ്മുടെ ചില്ലറ മദ്യ വിൽപ്പന ശാലകളിൽ നടക്കുന്ന തിരക്കിന്റെയും, മികച്ച വ്യാപാരത്തിന്റെയും കണക്കുകളുടെ പിറകിലെ സാമ്പത്തിക സാമൂഹിക ശാസ്ത്രമാണ് ഇത്.

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം


മദ്യം കഴിക്കാനായി മാത്രം ഒരു സഞ്ചാരിയും കേരളത്തിൽ വരുന്നില്ല. പക്ഷെ മദ്യം പലപ്പോഴും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്, എന്ന് നാം മറന്നു പോകുന്നു. ലഹരി അവരെ മദ്യത്തിന് അടിമയാക്കിയിട്ടില്ല. ഒരു സഞ്ചാരി മദ്യം കഴിച്ചത് കാരണം ഒരു മലയാളിയും ഇന്നേ വരെ കുടിയനായതായി കേട്ടിട്ടില്ല.

മലയാളിയുടെ അമിത മദ്യാസക്തിയുടെ കാരണങ്ങൾ വിശദമായി പഠിക്കണം. മലയാളിയുടെ മദ്യപാനശീലം, ഉപയോഗ രീതി എന്നിവയൊന്നും കേരളത്തിന്റെ കാലാവസ്ഥക്ക് പറ്റിയതല്ല. അതു നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഹാനികരമായ മാറ്റങ്ങളെ അടക്കം ജനങ്ങളിലേക്ക് എത്തുന്നതിന് അടക്കം മദ്യ വർജ്ജനത്തിലേക്ക് നയിക്കേണ്ട നയിക്കേണ്ട രീതിയിൽ വേണ്ട ബോധവൽക്കരണം, വ്യാപകമാക്കണം. ബോധവൽക്കരണത്തെ പറ്റി കൂടുതൽ പിന്നീട് പറയാം.

ഒന്നാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

വർഷങ്ങൾക്ക് മുൻപ്, മിസോറാമിൽ, മദ്യനിരോധനം കാരണം ഭാവി തലമുറ ഇല്ലാതാകുമെന്ന യാഥാർഥ്യം തിരിച്ചെറിഞ്ഞ്, മദ്യനിരോധനം പിൻവലിക്കാൻ തെരുവിലിറങ്ങിയ കത്തോലിക്കാ അച്ഛന്മാരെയും, കന്യാസ്ത്രീകളെയും, കണ്ടുപഠിക്കാൻ ഇവിടുത്തെ പട്ടക്കാരോടും പാതിരിമാരോടും പുരോഗമന സർക്കാരിന് ചങ്കുറപ്പോടെ പറയാൻ കഴിയണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല, ഞങ്ങളുടെ ലക്ഷ്യം രോഗം വേരോടെ പിഴുതെറിയുക ആണ് ഞങ്ങളുടെ ഭഗീരഥ പ്രയത്‌നം എന്ന്.

*(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)

രണ്ടാം ഭാഗം: ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം