നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ

നികുതി വെട്ടിപ്പ് കേസിലാണ് തടവ് ശിക്ഷ ലഭിച്ചത്. മെസിയുടെ പിതാവിനും തടവ് ശിക്ഷ ലഭിച്ചു. സ്പാനിഷ് കോടതിയുടേതാണ് വിധി.

നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ

അര്‍ജന്റീനന്‍ ഫൂട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ. നികുതി വെട്ടിപ്പ് കേസിലാണ് തടവ് ശിക്ഷ ലഭിച്ചത്.  സ്പാനിഷ് കോടതിയുടേതാണ് വിധി. വെട്ടിപ്പ് കേസുകളിലായി മൂന്ന് നികുതി 20 ലക്ഷം യൂറോ പിഴയടയ്ക്കാനും കോടതി വിധിച്ചു. എന്നാൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിൽ നിന്ന് മെസിക്ക് ഇളവ് ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.  മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ പിതാവായ ജോര്‍ജ്ജ് മെസ്സിക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.


ബെലീസിലും ഉറുഗ്വായിലും നികുതി വെട്ടിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ നിക്ഷേപം നടത്തിയെന്നാണ് കേസ്. 2007 മുതല്‍ 2019  വരെയുള്ള  കാലഘട്ടത്തിൽ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ താരം നല്‍കിയ അപ്പീല്‍ ബാഴ്സലോണ ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തെ കോടതി വിചാരണ വേളയില്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പിതാവും മാനേജറും ചേര്‍ന്നാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്ന് താരം വിശദീകരിച്ചിരുന്നു.

Story by
Read More >>