കളമശ്ശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ കളമശ്ശേരി സൈബര്‍ സിറ്റിയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

കളമശ്ശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: കളമശ്ശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കളമശേരി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് പി അതുല്‍ (23), എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ് (29),  എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (മനു22), കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ്(30), എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഇവര്‍ 55,000 രൂപ പിഴയും അടക്കണം.


കേസിലെ മറ്റ് പ്രതികളായ പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ്(അഞ്ചാം പ്രതി), ബിനീഷിന്റെ ഭാര്യ ഫോര്‍ട്ട് കൊച്ചി സ്വദേശിനി  ജാസ്മിന്‍(ആറാം പ്രതി) എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും ഈടാക്കി.

പ്രതികളില്‍ നിന്നും ഈടാക്കുന്ന തുക ഇരക്ക് നല്‍കും.

2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ കളമശ്ശേരി സൈബര്‍ സിറ്റിയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പ്രായമായ സ്ത്രീയെ ബന്ദിയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പുറത്ത് പറഞ്ഞാല്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു.

Read More >>