ലെനോവോ വൈബ് കെ4 നോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍

ഇന്ത്യയില്‍ പോയ വര്‍ഷം ഏഴരലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനായതിനാലാണ് കെ4 നോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ലെനോവോ അവതരിപ്പിച്ചിരിക്കുന്നത്

ലെനോവോ വൈബ് കെ4 നോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍

കാര്‍ വിപണിയില്‍ പതിവുള്ള 'ലിമിറ്റഡ് എഡിഷന്‍' ട്രെന്‍ഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ പകർത്തി ലെനോവോ. ലെനോവോ വൈബ് കെ4 നോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ വില്പന ഈ വാരം ആരംഭിച്ചു.

വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കുമ്പോഴാണ് പരിമിതകാല പതിപ്പുകള്‍ കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയില്‍ പോയ വര്‍ഷം ഏഴരലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനായതിനാലാണ് കെ4 നോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ലെനോവോ അവതരിപ്പിച്ചിരിക്കുന്നത്.

കെ4 നോട്ടിന്റെ സ്ഥിരം പതിപ്പില്‍ അടങ്ങിയിട്ടില്ലാത്ത മികച്ച സൌകര്യങ്ങള്‍ അടങ്ങിയതാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ്. മരത്തടി കൊണ്ടാണ് ഫോണിന്റെ പിന്‍വശം നിര്‍മ്മിച്ചിരിക്കുന്നത്. കോര്‍ണിങ് ഗ്ലാസ് 3 സംരക്ഷണത്തോടുകൂടിയ അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ, ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍, മൂന്ന് ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളും ഡോള്‍ബി അറ്റ്‌മോസ് സംവിധാനമുള്ള സ്റ്റീരിയോ സ്പീക്കര്‍, സാധാരണ വീഡിയോ ദൃശ്യങ്ങളെ വെര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങളാക്കുന്ന തിയേറ്റര്‍ മാക്‌സ് സംവിധാനം എന്നിവയും ഫോണില്‍ അടങ്ങിയിരിക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ4 നോട്ടില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള 3300 എംഎഎച്ച് ലിഥിയംഅയോണ്‍ ബാറ്ററിയാണുള്ളത്.

11,499 രൂപ വില വരുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴിയാണ് വില്‍ക്കുന്നത്.

Read More >>