ഇവിടെ ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകരുത് എന്ന് നിർബന്ധമുണ്ട്: അതുകൊണ്ടു മാത്രം...

അനീഷ് ലാലുമൊത്ത് ആ വീട്ടിലെത്തുമ്പോൾ കേട്ടറിഞ്ഞതൊന്നും ഒന്നുമായിരുന്നില്ല. കാഴ്ചശക്തി ഒരധികപ്പറ്റാണെന്നു ചിന്തിച്ചുപോകുന്ന തെമ്മാടിത്തരത്തിലേയ്ക്കാണ് ഞങ്ങൾ ചെന്നിറങ്ങിയത്. ചടങ്ങു തീർക്കാൻ നടത്തുന്ന ഫോൺ വിളികൾക്കു മുന്നിൽ നിലച്ചു പോകുന്ന ജെസിബികളായിരുന്നില്ല, ആ വീടിന്റെ അസ്ഥിവാരം മാന്താനെത്തിയത്. ശേഷം സംഭവിച്ചത് ചിത്രങ്ങളിലുണ്ട്.

ഇവിടെ ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകരുത് എന്ന് നിർബന്ധമുണ്ട്: അതുകൊണ്ടു മാത്രം...

ലീലാ ഗുലാത്തിയുടെ ഇമെയിൽ വായിച്ചു തീരുമ്പോൾ കണ്ണു തുളുമ്പിയിരുന്നു. കൊള്ളാവുന്ന ഒരു മനുഷ്യനാണെന്ന ആത്മവിശ്വാസത്തോടെ ശിഷ്ടകാലം ജീവിച്ചു തീർക്കാൻ ഈയൊരൊറ്റ ഇമെയിൽ ധാരാളം. ഞങ്ങൾ തമ്മിൽ യാതൊരു താരതമ്യവുമില്ല. അത്രയ്ക്കുയരത്തിലാണവരുടെ സ്ഥാനം. പ്രബലമാണവരുടെ സുഹൃദ് വലയം. എന്നിട്ടും കാര്യങ്ങൾ അനുകൂലമായി വേഗത്തിലാക്കാൻ എന്റെ ഇടപെടലിനുമൊരു പങ്കുണ്ടെന്ന് ലീലാ ഗുലാത്തിയെപ്പോലൊരാൾക്കു തോന്നുന്നത് വലിയ കാര്യമാണ്.  നിരാലംബയെന്നു കരുതിയാണ് ലോകമാദരിക്കുന്ന ആ വയോവൃദ്ധ ഇന്നു ജീവിക്കുന്നത്. അവരുടെ ഹൃദയമാണ് എന്റെ മെയിൽ ബോക്സിൽ മിടിക്കുന്നത്.


[caption id="attachment_30925" align="aligncenter" width="640"]E mail from Leela Gulati E mail from Leela Gulati[/caption]

അനീഷ് ലാലുമൊത്ത് ആ വീട്ടിലെത്തുമ്പോൾ കേട്ടറിഞ്ഞതൊന്നും ഒന്നുമായിരുന്നില്ല. കാഴ്ചശക്തി ഒരധികപ്പറ്റാണെന്നു ചിന്തിച്ചുപോകുന്ന തെമ്മാടിത്തരത്തിലേയ്ക്കാണ് ഞങ്ങൾ ചെന്നിറങ്ങിയത്. ചടങ്ങു തീർക്കാൻ നടത്തുന്ന ഫോൺ വിളികൾക്കു മുന്നിൽ നിലച്ചു പോകുന്ന ജെസിബികളായിരുന്നില്ല, ആ വീടിന്റെ അസ്ഥിവാരം മാന്താനെത്തിയത്. ശേഷം സംഭവിച്ചത് ചിത്രങ്ങളിലുണ്ട്.

അധികാരവും സ്വാധീനവുമുളള പലരുടെയും സഹായം അവർ തേടിയിട്ടുണ്ട്. ചില ഇടപെടലുകളുണ്ടായി എന്നതും നേര്. ലീലാ ഗുലാത്തിയ്ക്ക് അനുകൂലമായി  കളക്ടറുടെയും സബ് കോടതിയുടെയുമൊക്കെ ഉത്തരവ് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അവർക്കു നീതി ലഭിച്ചോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാണുത്തരം.

[caption id="attachment_30928" align="aligncenter" width="640"]ലീലാ ഗുലാത്തിയുടെ ഇമെയിൽ ലീലാ ഗുലാത്തിയുടെ ഇമെയിൽ[/caption]

വിളിക്കാൻ തോന്നിയത് രണ്ടുപേരെയാണ്. മനോരമയിലെ രാജീവ് ദേവരാജിനെയും കളക്ടർ ബിജു പ്രഭാകറിനെയും. വാർത്ത കൊടുക്കാനുളള ഏർപ്പാടുണ്ടാക്കാമെന്ന് രാജീവും എതിർകക്ഷികളുടെ വസ്തു ജപ്തി ചെയ്തിട്ടായാലും ലീലാ ഗുലാത്തിയുടെ സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കുമെന്ന് കളക്ടറും ഉറപ്പു പറഞ്ഞു.

ഏതാണ്ടെല്ലാ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീലാ ഗുലാത്തിയ്ക്ക് അനുകൂലമായ പൊതുവികാരം സൃഷ്ടിച്ചെടുത്തതിൽ വാർത്ത റിപ്പോർട്ടു ചെയ്ത എല്ലാവർക്കും പങ്കുമുണ്ട്. പക്ഷേ, അവരിലെത്രപേർ കുറ്റവാളികളുടെ പേരു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന ചോദ്യവും പ്രസക്തമാണ്. പോലീസ് സ്റ്റേഷൻ മുതൽ മുഖ്യമന്ത്രിയ്ക്കു വരെ (പഴയ മുഖ്യമന്ത്രിയ്ക്കാണേ) നൽകിയ പരാതികളിൽ വാലി വ്യൂ ഗാർഡൻസിന്റെ  ബാലു സ്വാമിയുടെയും ക്യൂആർഎസിന്റെ അഭിമന്യു ഗണേഷിന്റെയും പേരുണ്ട്. ആർഡിഒയുടെയും സബ് കോടതിയുടെയും ഉത്തരവുകളിൽ ഭൂമിയുടെ ഉടമയും അഭിമന്യു ഗണേഷിന്റെ ഭാര്യയുമായ നന്ദിതാ ഭൂപതിയാണ് രണ്ടാം എതിർകക്ഷി. എന്നിട്ടും പലരും ആ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.

കുറേയേറെ എഴുതിക്കൂട്ടിയിട്ടുണ്ടെങ്കിലും, ഏറെ ആലോചിച്ചതും സമയമെടുത്തതും ഈ വാർത്തയുടെ ലീഡ് വാചകമെഴുതാനാണ്. എന്തിനാണിങ്ങനെ  ജീവിച്ചിരിക്കുന്നത് എന്ന് അവിടെ നിന്നപ്പോൾ എനിക്കു തോന്നിയിരുന്നു. അനീഷിനും അങ്ങനെ തോന്നിയിരിക്കണം. ആ തോന്നൽ വാർത്ത വായിക്കുന്നവർക്കുമുണ്ടാകണം. എന്തുകൊണ്ടെന്നോ... ആ അന്തരീക്ഷത്തിലേയ്ക്കൊന്നു ചെന്നുനോക്കൂ. കൈയൂക്ക് അറപ്പിക്കുന്ന അശ്ലീലഭാവത്തോടെ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ പല്ലിളിക്കുന്നതു കാണാം. ആഭാസകരമായ ആംഗ്യങ്ങളോടെ ദുരധികാരം ആർത്തട്ടഹസിക്കുന്നതു കേൾക്കാം. കെടുകാര്യസ്ഥതയുടെ ചെവി തുളയ്ക്കുന്ന കൂർക്കംവലി അനുഭവിക്കാം.  അവിടെയാണ് എൺപതു വയസുള്ള ഒരു വയോവൃദ്ധ ഒറ്റയ്ക്കു ജീവിക്കുന്നത്.

ഒരു വിട്ടുവീഴ്ചയുമില്ലാതെ ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോൾ, ജീവിതകാലം മുഴുവൻ അഭിമാനിക്കാനുളള ഒരനുഭവമാണ് ഹൃദയത്തിലൊട്ടിച്ചേരുന്നത്. അങ്ങനെയാകണമെന്ന് കേരളം മുഴുവൻ ആഗ്രഹിക്കുന്നുണ്ട്. വാർത്ത കണ്ട് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനും വിളിച്ചിരുന്നു. കണ്ടകാര്യങ്ങളൊക്കെ അദ്ദേഹത്തോടും പറഞ്ഞു.

ലീലാ ഗുലാത്തിയുടെ രണ്ട് ഇമെയിലുകൾ അവരുടെ അനുവാദത്തോടെ പരസ്യപ്പെടുത്തുന്നതിന് ഒരു കാരണമുണ്ട്. അവകാശികൾ ഇനി ധാരാളമുണ്ടാകും.  നാട്ടുനടപ്പ് അങ്ങനെയാണല്ലോ. ലീലാ ഗുലാത്തിയ്ക്കു നീതി ലഭിക്കുമ്പോൾ, ഈ വാർത്ത റിപ്പോർട്ടു ചെയ്ത ഓരോരുത്തർക്കും അതിൽ പങ്കുണ്ട്.  അവിടെ ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകരുത് എന്ന് നിർബന്ധവുമുണ്ട്.

വീടു തകര്‍ത്ത് ഭൂമാഫിയ; സ്തംഭിച്ചുപോയ സര്‍ക്കാര്‍ സംവിധാനങ്ങള്‍; ഈ എണ്‍പതാം വയസില്‍ ലീലാ ഗുലാത്തി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത്?

ലീലാ ഗുലാത്തിയുടെ വീടും പരിസരവും പണ്ട് ഇങ്ങനെയായിരുന്നു…

നാരദാ ന്യൂസ് ഇംപാക്റ്റ്: ലീലാ ഗുലാത്തിയുടെ വീട് തകർത്ത സംഭവം അന്വേഷിക്കാൻ കളക്റ്റർക്കു നിര്‍ദ്ദേശം