ശബരിമലയിലെ സ്‌ത്രീ പ്രവേശനം; സിപിഐഎം നിലപാട് മയപ്പെടുത്തുന്നു

ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു 2008-ല്‍ വിഎസ് അച്യുതാനന്ദൻ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുണടരാന്‍ അനുവദിക്കണമെന്ന് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. ഇന്നലെ കേസ് പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് എടുത്തു ചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്‌ത്രീ പ്രവേശന കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കമെന്നും മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇപ്പോഴും ഉറച്ചുനിലനില്‍ക്കുന്നതായും നിലപാട് സ്വീകരിച്ചത്.

ശബരിമലയിലെ സ്‌ത്രീ പ്രവേശന കേസില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം . സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് മുന്‍സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിന് പുറമേ ഭരണഘടനാ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസ് വേണമെങ്കില്‍ ഭരണഘടനാ ബെഞ്ചിനു വിടാം എന്ന് കേസ് പരിഗണിക്കുന ജസ്റ്റിസ് ദീപക് മിശ്ര ബെഞ്ച്  വ്യക്തമാക്കി. ജസ്റ്റിസ് സി. നാഗപ്പന്‍, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരാണ് ബഞ്ചിലെ മറ്റു അംഗങ്ങള്‍.

ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു 2008-ല്‍ വിഎസ് അച്യുതാനന്ദൻ  സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുണടരാന്‍ അനുവദിക്കണമെന്ന് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. ഇന്നലെ കേസ് പരിഗണിക്കവേ  സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന്  ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് എടുത്തു ചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്‌ത്രീ പ്രവേശന കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കമെന്നും  മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍  ഇപ്പോഴും ഉറച്ചുനിലനില്‍ക്കുന്നതായും  നിലപാട് സ്വീകരിച്ചത്.

പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്നും വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗനണനയിലുള്ളത്.

Read More >>