വേണുവിന്റേയും അഡ്വ.ജയശങ്കറിന്റേയും മനോഭാവമല്ല വേണ്ടത്; വഞ്ചിയൂരില്‍ സംഘർഷ സമയത്ത് കോടതി പരിസരത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രണ്ട് കൂട്ടത്തിലുമുള്ള വികാര ജീവികളാണ് പ്രശ്‌നം വഷളാക്കിയത്. വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂമിന് മുന്നില്‍ അഭിഭാഷകര്‍ ഒട്ടിച്ചെന്ന് പറയപ്പെടുന്ന പോസ്റ്റര്‍ തീര്‍ത്തും അപലപനീയമാണ്. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ പൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അതും ശരിയായ നടപടി ആയിരുന്നില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞ അസഭ്യ വാക്കുകളും നല്ലതല്ല. അതിന്റെയൊക്കെ ഭാഗമായാണ് കല്ലേറുണ്ടായത്.

വേണുവിന്റേയും അഡ്വ.ജയശങ്കറിന്റേയും മനോഭാവമല്ല വേണ്ടത്; വഞ്ചിയൂരില്‍ സംഘർഷ സമയത്ത് കോടതി പരിസരത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വഞ്ചിയൂരില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് സിപിഐഎം പ്രവര്‍ത്തകനും ഓൺലൈൻ പോർട്ടലായ 'നെല്ലി'ന്റെ എഡിറ്ററുമായ പ്രിജിത് രാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള സിപിഐ(എം) പ്രവര്‍ത്തകരും സിഐടിയു തൊഴിലാളികളുമാണെന്ന് പ്രിജിത്തിന്റെ പോസ്റ്റ് പറയുന്നു.

രണ്ട് കൂട്ടത്തിലുമുള്ള വികാര ജീവികളാണ് പ്രശ്‌നം വഷളാക്കിയത്. വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂമിന് മുന്നില്‍ അഭിഭാഷകര്‍ ഒട്ടിച്ചെന്ന് പറയപ്പെടുന്ന പോസ്റ്റര്‍ തീര്‍ത്തും അപലപനീയമാണ്. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ പൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അതും ശരിയായ നടപടി ആയിരുന്നില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞ അസഭ്യ വാക്കുകളും നല്ലതല്ല.  അതിന്റെയൊക്കെ ഭാഗമായാണ് കല്ലേറുണ്ടായത്.

ആദ്യ ഘട്ട കല്ലേറ് കഴിഞ്ഞ് കോടതി ഗേറ്റിനുള്ളില്‍ അഭിഭാഷകരും പുറത്ത് റോഡില്‍ മാധ്യമപ്രവര്‍ത്തകരും ഇരുവര്‍ക്കും ഇടയില്‍ പോലീസും നിലയുറപ്പിച്ചു. ഡപ്യൂടി കമ്മീഷണര്‍ ഓഫ് പോലീസ് സ്ഥലത്തുണ്ട്. കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഗേറ്റ് പിക്കറ്റ് ചെയ്ത് മുദ്രാവാക്യം മുഴക്കി. ആ സമയത്ത് സിപിഐ(എം) നേതാക്കള്‍ ഇരു കൂട്ടരുമായി സംസാരിച്ച് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി കൈക്കൊള്ളുമെന്ന് ഡിസിപി ഉറപ്പ് നല്‍കിയെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം വി.ശിവന്‍ കുട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. എഡിജിപിയോ ഐജിയോ വന്ന് ഉറപ്പ് നല്‍കണമെന്ന പിടിവാശിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉറച്ച് നിന്നു. എംഎല്‍എ വിഎസ് ശിവകുമാര്‍, മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉറപ്പ് നല്‍കിയത്. പിന്നീട് ഐജി മനോജ് അബ്രഹാം വന്നെങ്കിലും ഡിസിപി പറഞ്ഞതില്‍ കൂടുതല്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ല.

തുടര്‍ന്നാണ് രണ്ടാം ഘട്ട കല്ലേറ് ആരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണ് ആദ്യം കല്ലെറിഞ്ഞത്. തുടര്‍ന്ന് കോടതിക്കകത്ത് നിന്ന് തുരുതുരെ കല്ലുകൊണ്ടും കുപ്പികൊണ്ടും എറിഞ്ഞു. ക്യാമറകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് ഇന്നലെ ചാനലുകളിൽ സംപ്രേഷണം ചെയ്തത്. അഭിഭാഷകരെ നിയന്ത്രിക്കാന്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ കോടതിക്ക് അകത്തേക്ക് പോയി. അപ്പോള്‍ പുറത്ത് നിന്നും വന്ന കല്ലേറില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം രാജശേഖരന്റെ കൈയ്ക്ക് പരുക്കേറ്റു.

പ്രശ്‌നം വഷളായി തന്നെ നില്‍ക്കണം, കൂടുതല്‍ വിഷ്വല്‍ സാധ്യതയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കണം എന്നത് ഏത് മാധ്യമ പ്രവര്‍ത്തകന്റെ താല്‍പര്യം ആയിരുന്നു?  പാര്‍ട്ടി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തിരികെ മര്യാദ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്. ആ സമയത്ത് ഒരു ഒത്തു തീര്‍പ്പുമില്ലാതെ പിക്കറ്റിംഗ്  അവസാനിപ്പിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ തോറ്റ് പോയെന്ന തോന്നലുണ്ടാക്കാതെ ഐജിയെ കൊണ്ട് ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കി. അതിനിടയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കൂടെയുണ്ടായവരില്‍ നിന്നുണ്ടായ മോശപ്പെട്ട സമീപനത്തില്‍ ക്ഷമ പറഞ്ഞു. ഇരു വിഭാഗങ്ങളിലേയും കള്ളനാണയങ്ങളെ മനസിലാക്കാന്‍ ഈ മേഖലയിലുള്ളവര്‍ തയ്യാറായാല്‍ അസ്വാരസ്യം അവസാനിക്കുമെന്നും പോസ്റ്റ് പറയുന്നു.

Read More >>