കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നു

കഴിഞ്ഞ ദിവസം പിരിച്ചുവിട്ട കോട്ടയം സ്വദേശി മനൂപ് കണ്ണൂര്‍ നഗരമധ്യത്തില്‍ ഉള്ള മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. എല്‍ ആന്‍ഡ് ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനൂപ്. വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ കടുത്ത ചൂഷണം നേരിടുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നു

കണ്ണൂരില്‍  വിമാനത്താവള നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍ആന്‍ഡ്ടി കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നു. തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെയാണ് പണിമുടക്ക്. നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍ ആന്‍ഡ് ടി കമ്പനിയില്‍ നിന്നും സമീപകാലത്തായി നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് പണിമുടക്കുന്നവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം പിരിച്ചുവിട്ട കോട്ടയം സ്വദേശി മനൂപ് കണ്ണൂര്‍ നഗരമധ്യത്തില്‍ ഉള്ള മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. എല്‍ ആന്‍ഡ് ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനൂപ്. വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ കടുത്ത ചൂഷണം നേരിടുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

മെക്കാനിക്കല്‍ വിഭാഗത്തില്‍ പെട്ട 67 തൊഴിലാളികളാണ് ഇപ്പോള്‍ പണി മുടക്കുന്നത്. മലയാളികളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നിര്‍മാണ പ്രവൃത്തികള്‍ തീരുന്ന മുറയ്ക്ക് തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും ആക്ഷേപമുണ്ട്. നിര്‍മാണ പ്രദേശത്തെ കോണ്‍ക്രീറ്റ് മിക്‌സിങ് പ്ലാന്റുകള്‍ ഉള്‍പ്പെടെ കമ്പനി തിരിച്ചു കൊണ്ടുപോയെന്നും ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിയെ അവസാനിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നതാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും തൊഴിലാളികളില്‍ ഒരാള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

Story by
Read More >>