"മാണിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടി ഇറങ്ങണം": കെ മുരളീധരന്‍

യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ മെരുക്കാന്‍ പികെ കുഞ്ഞാലികുട്ടി മുന്നിട്ട് ഇറങ്ങണമെന്ന് കെ മുരളീധരന്‍ എംഎല്‍എ.

"മാണിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടി ഇറങ്ങണം": കെ മുരളീധരന്‍

മലപ്പുറം: യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ മെരുക്കാന്‍ പികെ കുഞ്ഞാലികുട്ടി മുന്നിട്ട് ഇറങ്ങണമെന്ന് കെ മുരളീധരന്‍ എംഎല്‍എ.

ലീഗും കോണ്‍ഗ്രസും തമ്മില്‍ ഒരുക്കലും വിട്ടു പോകില്ലെന്ന് പറഞ്ഞ മുരളി മാണിയെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പികെ കുഞ്ഞാലികുട്ടി മുന്നിട്ടിറങ്ങണമെന്നും എന്ത് സഹായവും ഇക്കാര്യത്തില്‍ കുഞ്ഞാലികുട്ടി നല്‍കാന്‍ തയ്യാറാണെന്നും മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങിനില്‍ സംസാരിക്കുന്ന വേളയില്‍ മുരളീധരന്‍ പറഞ്ഞു.


തുടര്‍ന്ന്, സംസാരിക്കാന്‍ എത്തിയ കുഞ്ഞാലിക്കുട്ടി മുരളീധരന്റെ ആവശ്യത്തോട് ആവേശത്തോടെ തന്നെ പ്രതികരിച്ചു. മുരളീധരന്റെ ആവശ്യം ഗൗരവത്തിലെടുക്കുന്നുവെന്ന് പറഞ്ഞ കുഞ്ഞാലികുട്ടി ഇക്കാര്യത്തില്‍ തന്റെ സഹായം ലഭിക്കുമെന്നും ഉറപ്പ്നല്‍കി.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അനുനയന ശ്രമവുമായി കെഎം മാണിയെ കാണാനിരിക്കെയാണ് കുഞ്ഞാലികുട്ടി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Read More >>