എംകെ ദാമോദരനെതിരെ കുമ്മനം കോടതിയില്‍

എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

എംകെ ദാമോദരനെതിരെ കുമ്മനം കോടതിയില്‍

കൊച്ചി: എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചത് ചോദ്യം ചെയ്ത് ബിജെപി  സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

ഭരണഘടനാ പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കേ മുഖ്യമന്ത്രി വ്യക്തിപരമായി നിയമോപദേശകനെ നിയമിച്ചത് എന്തടിസ്ഥനത്തിലാണെന്ന് ചോദിക്കുന്ന ഹര്‍ജിയില്‍ ഈ നിയമനത്തെ തുടര്‍ന്ന് ഉണ്ടായ നിയമപരവും സാങ്കേതിക പരമവുമായി പ്രശനങ്ങളില്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.

അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമോപദേശകന്‍റെയും പദവികള്‍ തമ്മിലുള്ള വിത്യാസമെന്താണ്, ഇത് എങ്ങിനെയാണ് നിര്‍വചിക്കുക്ക, നിയമോപദേശകന്‍റെ ഉപദേശം എജിയുടെ തീരുമാനങ്ങള്‍ക്ക് മുകളില്‍ വരുന്നതാണോ, എജിയെ മറികടന്ന് കൊണ്ട് നിയമോപദേശകന് ഇടപെടാനാകുമോ, സര്‍ക്കാരിന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ കേസുകളില്‍ നിയമോപദേശകന് ഹാജരാകാനാവുമോ തുടങ്ങിയ ചോദ്യങ്ങളും ഹര്‍ജിയിലുണ്ട്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉപദേശം നല്‍കാന്‍ ഭരണഘടനാ പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോഴാണ് മുഖ്യമന്ത്രി പുറത്ത് നിന്ന് സ്ഥിരമായി ഒരു ഉപദേശകനെ നിയമിച്ചിരിക്കുന്നത്. നിയമോപദേശക പദവി നിയമനം ഭരണാഘടനാ വിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.Read More >>