കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും; പ്രഖ്യാപനം തിങ്കളാഴ്ച

സാഹിത്യ അക്കാദമി അദ്ധ്യക്ഷനായി എഴുത്തുകാരന്‍ വൈശാഖനും ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷയായി ബീന പോളും ചുമതലയേല്‍ക്കും

കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും; പ്രഖ്യാപനം തിങ്കളാഴ്ച

തിരുവനന്തപുരം : നടി കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും. സാഹിത്യ അക്കാദമി അദ്ധ്യക്ഷനായി എഴുത്തുകാരന്‍ വൈശാഖനും ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷയായി  ബീന പോളും ചുമതലയേല്‍ക്കും എന്നാണു അറിയാന്‍ കഴിയുന്നത്‌.

ഇതേ സംബന്ധിച്ചു സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായെന്നും ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ്  റിപ്പോര്‍ട്ട്. കെപിഎസി ലളിത നേരത്തേ വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ധാരണയായിരുന്നെങ്കിലും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം തീരുമാനം മാറ്റിയിരുന്നു. കഥാകൃത്തായ വൈശാഖന്‍ നേരത്തെയും അക്കാദമി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ചലചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഉത്തരവാദിത്വം ദീര്‍ഘകാലം നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് ,എഡിറ്റിംഗ് രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ആദ്യ വനിതകളില്‍ ഒരാളായ എഡിറ്റര്‍ ബീന പോള്‍.