കോഴിക്കോട് ടൗണ്‍ എസ്‌ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ടൗണ്‍ എസ് ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഡിജിപി പുറത്തിറക്കി.

കോഴിക്കോട് ടൗണ്‍ എസ്‌ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഡിജിപി പുറത്തിറക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റി എന്ന് അന്വേഷണ റിപ്പോര്‍ട്ടുണ്ട്.

ഇന്ന് രാവിലെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.  പിന്നീട് ഇവരെ അറസ്റ്റ ചെയ്ത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞാണ് ഇവരെ പൊലീസ് വിട്ടയച്ചത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ എസ്‌ഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.

എന്നാല്‍ വൈകീട്ട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് വൈകീട്ട് മാധ്യമപ്രവര്‍ത്തകരെ വീണ്ടും കയ്യേറ്റം ചെയ്തതിന് തൊട്ടു പിന്നാലെയാണ് വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ക്യാമറാമാനേയും സ്‌റ്റേഷനിലേക്ക് പിടിച്ചു കയറ്റി പൂട്ടിയിടുകയായിരുന്നു.

Story by
Read More >>