കൊല്ലം പുനലൂര്‍ ചെമ്പനരുവി സെന്റ്പോള്‍സ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു

പുനലൂര്‍ ചെമ്പനരുവി എല്‍പി സ്‌കൂളില്‍ 80 ഓളം കുട്ടികളാണ് പഠിക്കുന്നത്. പിടിയിലായ സത്യന്‍ വാജമദ്യം ഉണ്ടാക്കുന്ന വ്യക്തിയാണെന്ന് സൂചനകളുണ്ട്.

കൊല്ലം പുനലൂര്‍ ചെമ്പനരുവി സെന്റ്പോള്‍സ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു. കൊല്ലം പുനലൂര്‍ ചെമ്പനരുവി സെന്റ്പോള്‍സ് എല്‍പി സ്‌കൂളിലാണ് സമൂഹത്തെ ഞെട്ടിപ്പിച്ച സംഭവം. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഉച്ചഭക്ഷണം തയ്യാറെടുക്കുന്നതിനിടെ വിഷം ചേര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ സത്യന്‍ എന്ന ഒരാളെ അറസ്റ്റ് ചെയ്തു. സത്യന്‍ വിഷം ചേര്‍ക്കുന്നത് അധ്യാപകര്‍ കണ്ടതു കൊണ്ട് വന്‍ ദുരന്തം ഒഴിവായത്. പുനലൂര്‍ ചെമ്പനരുവി എല്‍പി സ്‌കൂളില്‍ 80 ഓളം കുട്ടികളാണ് പഠിക്കുന്നത്. പിടിയിലായ സത്യന്‍ വാജമദ്യം ഉണ്ടാക്കുന്ന വ്യക്തിയാണെന്ന് സൂചനകളുണ്ട്.

Read More >>