കൊല്ലം സ്വദേശി അല്‍കോബാറില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു

കൊല്ലം എബിദ മന്‍സിലില്‍ ഷൗക്കത്തലിയുടെ മകന്‍ മിഹ്‌റാജ് ഷൗക്കത്ത് ആണ് മരണമടഞ്ഞത്. അമ്പത്തഞ്ചു വയസ്സായിരുന്നു പ്രായം. അല്‍കോബാറിലെ ഹൈടെക്ക് എന്ന കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

കൊല്ലം സ്വദേശി അല്‍കോബാറില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു

അല്‍കോബാര്‍ :  കൊല്ലം സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ അല്‍കോബാറില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.

കൊല്ലം എബിദ മന്‍സിലില്‍ ഷൗക്കത്തലിയുടെ മകന്‍ മിഹ്‌റാജ് ഷൗക്കത്ത് ആണ് മരണമടഞ്ഞത്. അമ്പത്തഞ്ചു വയസ്സായിരുന്നു പ്രായം. അല്‍കോബാറിലെ ഹൈടെക്ക് എന്ന കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സുജ; മക്കള്‍ മഹസൂബ് മിഹ്‌റാജ്, ജുഹൈന, ജുലൈന .

ഇപ്പോള്‍ ഖത്തീഫ് നാഷണല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകന്‍ അജിത്ത് ഇബ്രാഹിമിന്റെയും, സാമൂഹ്യപ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തുന്നത്.

Story by