കൊല്ലം നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി വൈഎംസിഎ; സര്‍ക്കാര്‍ സ്ഥാപനത്തെ ഒഴിപ്പിക്കാന്‍ വിധി സമ്പാദിച്ചത് കോടതിയെയും തെറ്റിദ്ധരിപ്പിച്ച്

ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് അഞ്ച് വര്‍ഷം മുമ്പ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും, പ്രസ്തുത ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ വാടക പിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വൈഎംസിഎയാണ്. മാത്രമല്ല ഇവിടെ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനമായ 'ബുക്ക് മാര്‍ക്ക്' ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വൈഎംസിഎ സ്വന്തമാക്കിക്കഴിഞ്ഞു.

കൊല്ലം നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി വൈഎംസിഎ;  സര്‍ക്കാര്‍ സ്ഥാപനത്തെ ഒഴിപ്പിക്കാന്‍ വിധി സമ്പാദിച്ചത് കോടതിയെയും തെറ്റിദ്ധരിപ്പിച്ച്

കൊല്ലം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിവെച്ച് സന്നദ്ധ സംഘടനയായ യങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ. ചിന്നക്കട റെയില്‍വേ ക്രോസിനോട് ചേര്‍ന്ന 85 സെന്റ് ഭൂമിയാണ് വര്‍ഷങ്ങളായി വൈഎംസിഎ സ്വന്തമാക്കി അനുഭവിക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് അഞ്ച് വര്‍ഷം മുമ്പ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും, പ്രസ്തുത ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ വാടക പിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വൈഎംസിഎയാണ്. മാത്രമല്ല ഇവിടെ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനമായ 'ബുക്ക് മാര്‍ക്ക്' ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വൈഎംസിഎ സ്വന്തമാക്കിക്കഴിഞ്ഞു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും 99 വര്‍ഷത്തെ കുത്തകപ്പാട്ടം വ്യവസ്ഥയില്‍ വൈഎംസിഎ ഈ സ്ഥലം ഏറ്റെടുക്കുകയായിരുന്നു. സംഘടന സ്ഥലം ഏറ്റെടുത്ത ശേഷം കണ്‍വെന്‍ഷന്‍ സെന്റര്‍, കാന്റീന്‍, ഗസ്റ്റ്ഹൗസ് ഉള്‍പ്പെടെയുള്ള വന്‍ കെട്ടിടങ്ങള്‍ ഇവിടെ കെട്ടിയുയര്‍ത്തി. റോഡിനോട് ചേര്‍ന്നുള്ള മുന്‍ഭാഗത്ത് കടമുറികള്‍ കെട്ടി അത് വാടകയ്ക്ക് നല്‍കുകയും ചെയ്തു. കുത്തകപ്പാട്ടത്തിന് എടുത്ത ഭൂമിയില്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി മൂന്നാമതൊരാള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്നുള്ള നിയമം നിലനില്‍ക്കേയാണ് വൈഎംസിഎ ഈ നീക്കം നടത്തിയത്. ഇതിലൂടെ കോടികളാണ് സംഘടന സമ്പാദിച്ചത്.

പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ 2010 ജനുവരി 28ന് L2/38535/2005 നമ്പര്‍ നടപടി പ്രകാരം, കൊല്ലം ജില്ലാ കലക്ടര്‍ വൈഎംസിഎയ്ക്ക് നല്‍കിയ കുത്തകപ്പാട്ടം റദ്ദ് ചെയ്തിരുന്നു. എന്നാല്‍ വൈഎംസിഎ പ്രസ്തുത ഉത്തരവിന് പുല്ലുവില പോലും നല്‍കിയില്ല എന്നുള്ളതാണ് സത്യം. ഭൂമിയും കെട്ടിടങ്ങളും തങ്ങളുടെ സ്വന്തമാണെന്ന വാദമുയര്‍ത്തി അവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നവരോട് ഒഴിയാനാണ് സംഘടന ആവശ്യപ്പെട്ടത്. പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് കലക്ടര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ ഭൂമിയില്‍ നിന്നും വാടകക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി സംഘടന കൊല്ലം അഡീഷണല്‍ റെന്റ് കണ്‍ട്രോളിംഗ് കോടതിയില്‍ ഹര്‍ജിയും ഫയല്‍ചെയ്തിരുന്നു.

[caption id="attachment_32626" align="aligncenter" width="640"]RTI Final ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും[/caption]

പ്രസ്തുത കടമുറികളില്‍ സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ബുക്ക് മാര്‍ക്ക്, ഡിസി- കറന്റ് ബുക്‌സ്, ദിവ്യ ബുക്‌സ്, വെയില്‍സ് സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു കണ്ടുകെട്ടി കലക്ടര്‍ ഉത്തരവ് ഇറങ്ങിയ ശേഷം ഈ സ്ഥാപനങ്ങളെ ഒഴിപ്പിക്കാന്‍ വൈഎംസിഎ കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. ഇന്നും നാളെയുമായി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളോടും ഒഴിയാനാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

[caption id="attachment_32624" align="aligncenter" width="640"]Mahasar Final സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം കണ്ട് തിട്ടപ്പെടുത്തി തയ്യാറാക്കിയ മഹസർ[/caption]

ഭൂമി സര്‍ക്കാരിന്റേതാണെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കിയിട്ടും ആ ഭൂമിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈഎംസിഎ തുടര്‍ന്നു വരികയായിരുന്നു. അതിനുശേഷം ഇവിടെ ആരാധനയ്ക്കുള്ള ഒരു ചാപ്പലും സംഘടന പണികഴിപ്പിച്ചു. വിവിധ ക്രൈസ്തവ സംഘടനകള്‍ക്ക് ആരാധനാ യോഗങ്ങള്‍ നടത്താന്‍ ഈ ചാപ്പല്‍ വന്‍ വാടകവാങ്ങി വിട്ടുനല്‍കുകയാണ് വൈഎംസിഎ ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വൈഎംസിഎയ്‌ക്കെതിരെ അധികൃതരും കണ്ണടച്ച മട്ടാണ്.

[caption id="attachment_32629" align="aligncenter" width="640"]Lawyer Notice 2010 ജനുവരിയില്‍ പട്ടയക്കരാര്‍ റദ്ദാക്കി കലക്ടര്‍ പ്രഖ്യാപിച്ച ഉത്തരവ് നിലനിൽക്കെ കെട്ടിടത്തിൽ നിന്നു വാടകക്കാരെ ഒഴിപ്പിക്കണമെന്നുകാട്ടി വൈഎംസിഎ ഫയൽ ചെയ്ത കേസിൽ ജൂലൈ മാസം കോടതി അയച്ച സമൻസ്[/caption]

സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2006 ഓഗസ്റ്റ് 3ന് കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം കണ്ട് തിട്ടപ്പെടുത്തി മഹസ്സറും തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് 2010 ജനുവരിയില്‍ പട്ടയക്കരാര്‍ റദ്ദാക്കി കലക്ടര്‍ ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും അതിനെയെല്ലാം മറികടന്ന് ജൂലൈയില്‍ വാടകക്കാര്‍ക്ക് ഒഴിയാന്‍ കോടതി വഴി നോട്ടീസ് അയക്കുകയാണ് വൈഎംസിഎ ചെയ്തത്. കൂടാതെ ചാപ്പല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ ഈ ഭൂമിയില്‍ നടത്തി. ആരാധനാ സ്വാതന്ത്ര്യത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടപടികളെ വെല്ലുവിളിക്കുന്ന നിലപാട് സൃഷ്ടിച്ചെടുക്കുകയാണ് ചാപ്പല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളുടെ വൈഎംസിഎ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

പ്രസ്തുത കെട്ടിടത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ ബുക്ക് മാര്‍ക്കിനെ കൂടാതെ ഡിസി ബുക്‌സ് പോലുള്ള വന്‍കിട കമ്പനികളുടെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ചെറുകിട ബുക്ക് സ്റ്റാളുകളും വര്‍ഷങ്ങളായി തുടരുന്ന സ്റ്റുഡിയോയുമുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ചുള്ള വൈഎംസിഎയുടെ നടപടി ഇവരെ വലിയരീതിയില്‍ തന്നെ ബാധിക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പുസ്തകങ്ങള്‍ ജനോപകാരപ്രധമായ രീതിയില്‍ വില്‍പ്പന നടത്താന്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ച ബുക്ക് മാര്‍ക്കിന്റെ ജീവനക്കാര്‍ക്കും ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്ന് ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്തതിനാലും ഭാരവാഹികളെ തെരഞ്ഞെടുക്കാത്തതിനാലും വൈഎംസിഎയുടെ ഈ നടപടി അവരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്.

Read More >>