കോഹ്ലിക്ക് സെഞ്ച്വറി; ഇന്ത്യ 302/4

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് സെഞ്ച്വറി

കോഹ്ലിക്ക് സെഞ്ച്വറി; ഇന്ത്യ 302/4ആന്‍റിഗോ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് സെഞ്ച്വറി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ്നഷ്ടത്തില്‍ 302 റണ്‍സ് എടുത്തിട്ടുണ്ട്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മുരളി വിജയിയേ നഷ്ടമായി. പിന്നീട് പൂജാരയും ധവാനും ചേര്‍ന്ന് ഇന്നിങ്ങ്സ് മുന്നോട്ട് കൊണ്ട് പോയിയെങ്കിലും അധികം വൈകാതെ പൂജരയും വീണും. തുടര്‍ന്ന് എത്തിയ കോഹ്ലി ധവാനുമായി ഉണ്ടാക്കിയ സെഞ്ച്വറി കൂട്ട് കെട്ടാണ് ഇന്ത്യന്‍ ഇന്നിങ്ങ്സിന് അടിത്തറയിട്ടത്. ധവാന്‍ 84 റണ്‍സ് എടുത്ത് പുറത്തായി. 22 റൺസ് നേടിയ നൈറ്റ്‌ വാച്ച്മാന്‍ ആർ അശ്വിനാണ് കോഹ്ലിക്ക് കൂട്ടായി ക്രീസില്‍ ഉള്ളത്. വിൻഡീസിനു വേണ്ടി ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യന്‍ ടീമില്‍ അഞ്ചു ബൌളര്‍മാര്‍ കളിക്കുന്നുണ്ട്. ആശ്വിനും മിശ്രയും സ്പിന്‍ ആക്രമണം നയിക്കുമ്പോള്‍ ഇഷാന്ത് ശര്‍മ്മ, ഉമേഷ്‌ യാദവ്, മുഹമ്മദ്‌ ഷാമി എന്നിവ്വര്‍ പേസ് നിരയിലുണ്ട്.

Read More >>