പയ്യന്നൂർ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി; സ്വയം രക്ഷയ്ക്ക് വേണ്ടി ചെറുത്തുനില്‍പ്പാകാം

സ്വയം രക്ഷയ്ക്ക് വേണ്ടി ചെറുത്തു നില്‍പ്പാകാമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

പയ്യന്നൂർ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി; സ്വയം രക്ഷയ്ക്ക് വേണ്ടി ചെറുത്തുനില്‍പ്പാകാം

വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വയം രക്ഷയ്ക്ക് വേണ്ടി ചെറുത്തു നില്‍പ്പാകാമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ വച്ച് കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്. ബിജെപി-ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും അക്രമത്തിന് വന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമിക്കാന്‍ വന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി കിട്ടുമെന്ന് ആര്‍എസ്എസ് ഓര്‍ക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം.

ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വിഎം സുധീരനും രംഗത്തെത്തിയിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുകയാണ് കോടിയേരി ചെയ്യുന്നതെന്നും കോടിയേരിക്ക് എതിരെ കേസെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

Read More >>