''അക്രമിക്കാൻ വരുന്നവരോടു കണക്കു തീർക്കണം''; കോടിയേരി

അക്രമിക്കാൻ വരുന്നവരോടു കണക്കു തീർക്കണം; സിപിഎമ്മിനോട് കളിക്കണ്ട: കോടിയേരി...അക്രമിക്കാൻ വരുന്നവരോട് ദയയുടെ ആവശ്യമില്ല. അവരോട് കണക്കു തീർക്കുക തന്നെ വേണം'

കണ്ണൂർ: 'അക്രമിക്കാൻ വരുന്നവരോട് ദയയുടെ ആവശ്യമില്ല. അവരോട് കണക്കു തീർക്കുക തന്നെ വേണം'. സിപിഐ(എം) സംസ്ഥാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പരസ്യമായി ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്.

‘വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട'– കോടിയേരി പറഞ്ഞു.

രണ്ടാഴ്ച മുൻപ് ആർഎസ്എസ്–സിപിഐ(എം) പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരിൽ സിപിഐ(എം) പ്രവർത്തകനായ സിവി ധനരാജും ബിജെപി പ്രവർത്തകനായ സികെ രാമചന്ദ്രനു കൊല്ലപ്പെട്ടത്. ധനരാജിനെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ രാമചന്ദ്രനെയും മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Read More >>