പരിഹസിച്ചവരുടെ ശ്രദ്ധയ്ക്ക് കോടിയേരി കൈയ്യില്‍ കെട്ടിയത് ഏലസ്സല്ല, പ്രമേഹം നിരീക്ഷിക്കാനുള്ള ഉപകരണം

ഏഷ്യാനെറ്റ് ന്യൂസ് ചാനലായിരുന്നു ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയിലായിരുന്നു സിപിഐ(എം) നേതാവ് കൈയ്യില്‍ ഏലസ്സ് കെട്ടിയെന്ന് പ്രചരിപ്പിച്ചത്.

പരിഹസിച്ചവരുടെ ശ്രദ്ധയ്ക്ക് കോടിയേരി കൈയ്യില്‍ കെട്ടിയത് ഏലസ്സല്ല, പ്രമേഹം നിരീക്ഷിക്കാനുള്ള ഉപകരണം

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈയ്യില്‍ ഏലസ്സ് കെട്ടിയെന്ന വാദം പൊളിയുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഏലസ്സ് കെട്ടിയെന്ന തരത്തിലായിരുന്നു പ്രചരണം.

എന്നാല്‍, പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിട്ടറിംഗ് ഡയലിംഗ് എന്ന യന്ത്രമാണ് കോടിയേരിയുടെ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തി.

agpഓരോ പതിനഞ്ച് മിനിട്ടിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന യന്ത്രമാണിത്. രോഗികള്‍ക്ക് രക്തം എടുക്കാതെ തന്നെ പഞ്ചസാരയുടെ അളവ് പരിശോധിക്കാമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.


ഏഷ്യാനെറ്റ് ന്യൂസ് ചാനലായിരുന്നു ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയിലായിരുന്നു സിപിഐ(എം) നേതാവ് കൈയ്യില്‍ ഏലസ്സ് കെട്ടിയെന്ന് പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ മറുനാടന്‍ മലയാളിയും വാര്‍ത്ത ഏറ്റെടുത്തിരുന്നു.'പാര്‍ട്ടിക്കെതിരെ അക്രമവുമായി വരുന്നവരെ വെറുതേ വിടാതെ കായികമായി നേരിടണമെന്ന' വിവാദ പ്രസ്താവന നടത്തിയ അതേ വേദിയിലായിരുന്നു ഏലസ്സ് വിവാദവും ഉയര്‍ന്നു വന്നത്.

Read More >>