ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് പാര്‍ട്ടി: കോടിയേരി ബാലകൃഷ്ണന്‍

ഗീതാ ഗോപിനാഥിന്റെ സാമ്പത്തികനയങ്ങളും രീതികളും പാര്‍ട്ടി നയത്തിന് നേര്‍ വിപരീതമാണെന്ന വിമര്‍ശനമാണ് ആദ്യം മുതല്‍ ഉയര്‍ന്ന് വന്നത്.

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് പാര്‍ട്ടി: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ അനുകൂലിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത് പാര്‍ട്ടിയാണെന്ന്  കോടിയേരി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.


മോദി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കോര്‍പറേറ്റ് അനുകൂലവും കര്‍ഷകവിരുദ്ധവുമെന്ന് സിപിഐ(എം) വിശേഷിപ്പിക്കുമ്പോള്‍ തൊഴിലും പരിസ്ഥിതിയും ഭൂമിയും സംബന്ധമായ എല്ലാ ചട്ടങ്ങളും ലഘൂകരിക്കണമെന്നാണ് ഗീതാ ഗോപിനാഥിന്റെ വാദം.

പാര്‍ട്ടി അനുയായികളില്‍ നിന്ന് തന്നെ നിയമനത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ഗീത ഗോപിനാഥിന്റെ സാമ്പത്തികനയങ്ങളും രീതികളും പാര്‍ട്ടി നയത്തിന് നേര്‍ വിപരീതമാണെന്ന വിമര്‍ശനമാണ് ആദ്യം മുതല്‍ ഉയര്‍ന്ന് വന്നത്.

Read More >>