കൊച്ചവ്വയുടെ പോസ്റ്ററും പാവ്ലോ കൊയ്ലയുടെ ട്വീറ്റും

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് അമ്പരിപ്പിച്ചിരിക്കുകയാണ് ബ്രസീലിയൻ എഴുത്തുകാരൻ പാവ്ലോ കൊയ്ല.

കൊച്ചവ്വയുടെ പോസ്റ്ററും പാവ്ലോ കൊയ്ലയുടെ ട്വീറ്റും

ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിച്ച് സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വീറ്റ് ചെയ്ത് ബ്രസീലിയൻ എഴുത്തുകാരൻ പാവ്ലോ കൊയ്ല.

കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ പാവ്ലോ കൊയ്ലയുടെ പുസ്തകങ്ങൾ എങ്ങനെ സ്വാധീനിച്ചു എന്നതാണ് സിനിമയുടെ പ്രമേയപരിസരം. കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷുമാണ് ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ ഇംഗ്ലീഷ് വാർത്തയുടെ ലിങ്കാണ് പാവ്ലോ കൊയ്ല ഷെയർ ചെയ്തത്.


ദേശീയ അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവയുടെ ഏറ്റവും പുതിയ ചിത്രമെന്ന ശ്രദ്ധയും മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ഉദയയുടെ തിരിച്ചുവരവ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

കുഞ്ചാക്കോ ബോബനെ കൂടാതെ നെടുമുടി വേണു, മുകേഷ്, സുധീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.