'കിസ പാതിയില്‍'.... നെഞ്ചിലേറ്റാന്‍ കിസ്മത്തിലെ ഗാനം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കിസ്മത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയിറങ്ങിയ ഗാനവും ഇതിനകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കിസ പാതിയില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സച്ചിന്‍ ബാലുവാണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

ഷൈന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വടക്കന്‍ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കിസ്മത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയിറങ്ങിയ ഗാനവും ഇതിനകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.