കാസർഗോഡ് ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് കുട്ടിയെ കാണാതായി

ഒബ്‌സര്‍വേഷന്‍ ഹോമിലെ അധികൃതര്‍ കുട്ടികളെ അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ഏഴുപേരെയാണ് ഇവിടെനിന്നും കാണാതായിട്ടുള്ളത്. ഇതില്‍ മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസും ഇത്തരം കേസുകളില്‍ അനാസ്ഥയാണ് കാണിക്കുന്നത്

കാസര്‍ഗോഡ്: പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് കുട്ടിയെ കാണാതായി. തൃക്കരിപ്പൂര്‍ സ്വദേശിയായ 13 വയസ്സുകാരനെയാണ് കാണാതായത്. ഇതേ കുട്ടിയെ ഒരു മാസം മുന്‍പും കാണാതായിരുന്നു. പിന്നീട് റെയില്‍വെ പോലീസാണ് കുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചത്.

Read More >>