കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് കലഹം മൂര്‍ച്ഛിക്കുന്നു; നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ സമ്മര്‍ദ്ദം: തീരുമാനം എടുത്തിട്ടില്ലെന്ന് മാണി

പല അഭിപ്രായങ്ങള്‍ ഇതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ തീരുമാനമെടുത്തിട്ടില്ല് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടില്ല- മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മാണി സൂചിപ്പിച്ചു.

കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് കലഹം മൂര്‍ച്ഛിക്കുന്നു; നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ സമ്മര്‍ദ്ദം: തീരുമാനം എടുത്തിട്ടില്ലെന്ന് മാണി

ബാര്‍ കോഴ വിഷയത്തില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം മതിയാക്കി നിയമസഭയില്‍ പ്രത്യേകബ്ലോക്കായി കേരള കോണ്‍ഗ്രസുകാര്‍ ഇരിക്കണമെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി രംഗത്തെത്തി.

പല അഭിപ്രായങ്ങള്‍ ഇതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ തീരുമാനമെടുത്തിട്ടില്ല് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടില്ല- മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മാണി സൂചിപ്പിച്ചു. യുഡിഎഫിന് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് യുഡിഎഫിനുള്ളില്‍ കലഹങ്ങള്‍ ആരംഭിച്ചത്.


മാണിക്കെതിരെ കോണ്‍ഗ്രസ് തുടര്‍ന്ന് ബാര്‍ കോഴ മുന്‍നിര്‍ത്തി കരുനീക്കിയെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസും പിന്നാലെ യൂത്ത് ഫ്രണ്ടും എത്തിയിരുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തത് കേരള കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ഫ്രണ്ട് സോണിയ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗവും എഴുതി. അതിനു പിന്നാലെയാണ് നിയമസഭയില്‍ യുഡിഎഫിനൊപ്പമല്ലാതെ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്ത വന്നത്.

Read More >>