ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ മലയാളി റെജി ജോസഫ് മോചിതനായി

ഐടി ഉദ്യോഗസ്ഥനായ റെജിയെ ട്രിപ്പോളിയിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസില്‍ പോകും വഴിയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. റെജിക്കൊപ്പം മറ്റ് രണ്ട് പേരേയും തട്ടിക്കൊണ്ട് പോയിരുന്നു. അവര്‍ ലിബിയന്‍ പൗരന്‍മാരാണ്.

ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ മലയാളി റെജി ജോസഫ് മോചിതനായി

ന്യൂഡല്‍ഹി: ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ മലയാളി റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് മോചവ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ ഖാന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ റെജി ജോസഫ് എന്ന് നാട്ടിലെത്തു എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ഐടി ഉദ്യോഗസ്ഥനായ റെജിയെ ട്രിപ്പോളിയിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസില്‍ പോകും വഴിയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. റെജിക്കൊപ്പം മറ്റ് രണ്ട് പേരേയും തട്ടിക്കൊണ്ട് പോയിരുന്നു. അവര്‍ ലിബിയന്‍ പൗരന്‍മാരാണ്. കഴിഞ്ഞ മാർച്ചിലാണ് തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി റെജി കുടുംബ സമേതം ലിബിയയിലാണ് താമസം, ഭാര്യ ലിബിയയില്‍ നഴ്‌സാണ്. ഇത് രണ്ടാം തവണയാണ് റെജി ലിബിയയില്‍ എത്തുന്നത്. 2007 ല്‍ ലിബിയയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും ആഭ്യന്തര കലാപം രൂക്ഷമായതോടെ നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീട് 2014 ല്‍ ആണ് വീണ്ടും ലിബിയയിലേക്ക് പോയത്.

Read More >>