ടൂറിസം രംഗത്ത് വന്‍മുന്നേറ്റം പ്രതീക്ഷിച്ചു കേരളം

അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഓസ്ട്രേലിയ, ചൈന, ജപ്പാന്‍,റഷ്യ എന്നിവടങ്ങളില്‍ നിന്നും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരുന്നു.

ടൂറിസം രംഗത്ത് വന്‍മുന്നേറ്റം പ്രതീക്ഷിച്ചു കേരളം

2016-ല്‍ ടൂറിസം രംഗത്ത് 8% അധികം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും കേരളാ ടൂറിസം ഡയറക്ടര്‍ യു.വി.ജോസ് മാധ്യമങ്ങളെ അറിയിച്ചു.

2015ല്‍ 9,77,479 വിദേശികള്‍ കേരളം സന്ദര്‍ശിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് 2014 നെയപേക്ഷിച്ച് 5.86% വര്‍ദ്ധനവായിരുന്നു. 2015 ലെ ആഭ്യന്തര സന്ദര്‍ശകരുടെ എണ്ണം1.24 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 6.59ശതമാനമായിരുന്നു ഈ വിഭാഗത്തിലെ വളര്‍ച്ചാനിരക്ക്.


അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഓസ്ട്രേലിയ, ചൈന, ജപ്പാന്‍,റഷ്യ എന്നിവടങ്ങളില്‍ നിന്നും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു.

പരമ്പരാഗത ജീവിതശൈലിയും, കേരളത്തിന്‍റെ സുഗന്ധവ്യഞ്‌ജന വസ്തുക്കളും, പുരാവസ്തു പ്രദര്‍ശനങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര കൻറ്റെമ്പറെറി ശില്പശാലയായ മുസിരിസ് ബിനാലെയും വിദേശികളെ ആകര്‍ഷിക്കും. 27 മ്യുസിയങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള സൗകര്യവും ഇവര്‍ക്ക് ലഭ്യമാക്കും.

വിദേശരാജ്യങ്ങളില്‍ നടക്കുന്ന ശില്പശാലകളില്‍ ഇനി കേരളത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമവും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഡയറക്ടര്‍ അറിയിച്ചു.

2015 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിദേശികളെ ആകര്‍ഷിച്ച സംസ്ഥാനം എന്ന ബഹുമതി തമിഴ്നാടിനായിരുന്നു.  കാശ്മീര്‍, ഗോവ, കേരളം എന്നിവരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാട് ഈ ബഹുമതി കരസ്ഥമാക്കിയത്.

Read More >>