മയക്കുമരുന്ന് ഉപയോഗത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്ന് ഋഷിരാജ്‌സിംഗ്

മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ സ്‌കൂള്‍ കുട്ടികളെയാണ് കരുക്കളാക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ക്രമാതീതമായാണ് വര്‍ദ്ധിച്ചു വരുന്നത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി കൂടുതല്‍ സമയം ഇടപഴകാന്‍ സമയം കണ്ടെത്താത്തതും ഇതിനൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്ന് ഋഷിരാജ്‌സിംഗ്

മയക്കുമരുന്ന് ഉപയോഗത്തില്‍ നിലവില്‍ കേരളത്തിന്റെ പൊതുസ്ഥിതിവെച്ച് നോക്കുകയാണെങ്കില്‍ കേരളം രാജ്യത്തിന്റെ ആത്മഹത്യ തലസ്ഥാനമായി മാറുമെന്ന് എക്‌സെസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കഴിഞ്ഞ 40 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് പിടിച്ചെടുത്തത് 1000 കിലോയ്ക്ക് മുകളില്‍ മയക്കുമരുന്നാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ മാത്രമല്ല സമൂഹത്തിനെയൊന്നാകെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണം ശിശു അവകാശം എന്ന വിജയത്തില്‍ കാര്യവട്ടം എല്‍എന്‍സിപിയില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ സ്‌കൂള്‍ കുട്ടികളെയാണ് കരുക്കളാക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ക്രമാതീതമായാണ് വര്‍ദ്ധിച്ചു വരുന്നത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി കൂടുതല്‍ സമയം ഇടപഴകാന്‍ സമയം കണ്ടെത്താത്തതും ഇതിനൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മാഫയകള്‍ വിദ്യാര്‍ത്ഥികളെ കെണിയിലലാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രക്ഷകര്‍ത്താക്കള്‍ ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ പ്രസ്തുത പരിപാടയില്‍ അധ്യക്ഷത വഹിച്ചു.

Read More >>