തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം

11 ജില്ലകളിലെ 15 തദ്ദേശസ്വയംഭരമ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടങ്ങളില്‍ ബിജെപി വിജയം കൈവരിച്ചു.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 11 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടങ്ങളില്‍ ബിജെപി വിജയം കൈവരിച്ചു.

കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ഓമശേരി ഈസ്റ്റ് വാര്‍ഡ് സിപിഐ(എം) നിലനിര്‍ത്തി. തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കം വാര്‍ഡിലും വെട്ടൂര്‍ പഞ്ചായത്തിലെ അക്കരവിള വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.


കണ്ണൂര്‍ കല്യാശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി ഡി രമ വിജയിച്ചു. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാമച്ചന്‍ ലൂക്കോസ് വിജയിച്ചു.

ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എല്‍ഡിഎഫ് നേടി. എല്‍ഡിഎഫിന്റെ ഷൈലജ ഷാജി 137 വോട്ടിന് വിജയിച്ചു.

പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡ് കെപി രാമകൃഷ്ണനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി. തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് എല്‍ഡിഎഫിന്റെ കെഎ ഹൈദ്രോസ് വിജയിച്ചു.

ഉദുമ ഡിവിഷനില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.  മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒകെഎം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡില്‍ യുഡിഫിന്റെ ശബരി ഗിരീശന്‍ വിജയിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തിലെ കണിച്ചുകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ചേര്‍ത്തല നഗരസഭയിലെ സിവില്‍സ്റ്റേഷന്‍ വാര്‍ഡില്‍ ജ്യോതിഷിന്റെ ജയത്തോടെ ബിജെപി നഗരസഭയില്‍ അക്കൗണ്ട് തുറന്നു. മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിന്ധു കൊരട്ടിക്കുന്നേല്‍ അട്ടിമറി വിജയം നേടി.

Story by
Read More >>