ഐസ്ക്രീം പാര്‍ലര്‍ കേസ് - വിഎസിനെതിരെ ഹാജരായത് എം കെ ദാമോദരൻറെ മുൻ ജൂനിയർ, വക്കീലെത്തിയത് വക്കാലത്തില്ലാതെ, കോഴിക്കോട് സംഘർഷം ആസൂത്രിതമോ...

സന്തോഷ് മാത്യു മുമ്പ് വക്കാലത്തെടുത്തിരുന്ന ക്വാറി ഉടമകളുടെ കേസുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് എംകെ ദാമോദരനാണ് എന്നറിയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ട് പൂട്ടിച്ച ക്വാറിയുടെ വക്കാലത്തും എം കെ ദാമോദരൻ എടുത്തിട്ടുണ്ട് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.

ഐസ്ക്രീം പാര്‍ലര്‍ കേസ് - വിഎസിനെതിരെ ഹാജരായത് എം കെ ദാമോദരൻറെ മുൻ ജൂനിയർ, വക്കീലെത്തിയത് വക്കാലത്തില്ലാതെ, കോഴിക്കോട് സംഘർഷം ആസൂത്രിതമോ...

ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് അട്ടിമറിച്ചതിനെതിരെ വിഎസ് നൽകിയ ഹർജി പരിഗണിച്ച കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്  നാടകീയ രംഗങ്ങൾ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ സന്തോഷ് മാത്യൂ വിഎസിനെതിരെ വാദിക്കാൻ കോഴിക്കോട്ടെത്തിയത് ആരുടെയും വക്കാലത്തില്ലാതെ. വിഎസിനെതിരെ ഹാജരാകാൻ സന്തോഷ് മാത്യു അവതരിപ്പിച്ച ന്യായം കോടതി തളളി. അഡ്വക്കേറ്റ് എം കെ ദാമോദരൻറെ മുൻ ജൂനിയർ കൂടിയായ സന്തോഷ് മാത്യു ആർക്കുവേണ്ടിയാണ് കോഴിക്കോട് മജിസ്ട്േറ്റ് കോടതിയിലെത്തിയത് എന്ന ചോദ്യത്തിനു ചുറ്റുമാണ് ദുരൂഹത പടരുന്നത്.


സന്തോഷ് മാത്യുവിന് ഈ കേസിൽ ഹാജരാകാൻ അവകാശമില്ലെന്ന് വാദം തുടങ്ങിയ ഉടനെ വിഎസിന്റെ അഭിഭാഷകനായ അഡ്വ. ഭാസ്കരൻ നായർ കോടതിയെ അറിയിച്ചു. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ അഞ്ചാം നമ്പര്‍ പ്രതിക്കുവേണ്ടി ഹാജരാകുന്ന വക്കീല്‍ ആണ് എന്നും അത് കൊണ്ട് തനിക്കു ഈ കേസിലും ഹാജാരാകാമെന്നുമായിരുന്നു സന്തോഷ് മാത്യുവിന്റെ മറുവാദം. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല.

സന്തോഷ് മാത്യു മുമ്പ് വക്കാലത്തെടുത്തിരുന്ന ക്വാറി ഉടമകളുടെ കേസുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് എംകെ ദാമോദരനാണ് എന്നറിയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ട് പൂട്ടിച്ച ക്വാറിയുടെ വക്കാലത്തും എം കെ ദാമോദരൻ എടുത്തിട്ടുണ്ട് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ അട്ടിമറി കേസില്‍ എം കെ ദാമോദരൻ കുറ്റാരോപിതനുമാണ്. പ്രതിഫലം കൈപ്പറ്റിയാണ് പ്രസ്തുത കേസില്‍ എംകെ ദാമോദരന്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായ നിയമോപദേശം നൽകിയത് എന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ കെ എ റൗഫിന്റെ വെളിപ്പെടുത്തലുമുണ്ട്. ഈ മൊഴി നിലവിലുളള കേസിലെ നിർണായക രേഖയാണ്.

സന്തോഷ് മാത്യു വിഎസ് അച്യുതാനന്ദനെതിരെ തിരിയുന്നത് ഇതാദ്യമല്ല. വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സന്തോഷ് മാത്യുവിന്റെ ജൂനിയറായിരുന്ന അഡ്വ. അരുണ്‍ തോമസായിരുന്നു.

ഇക്കാര്യങ്ങൾ കൂട്ടിവായിക്കുമ്പോഴാണ് കോഴിക്കോട് കോടതി വളപ്പിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന സംശയം ജനിക്കുന്നത്.  കോടതിയ്ക്കുളളിൽ നടന്ന വിചിത്രമായ വാദപ്രതിവാദങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും പ്രധാനമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുമില്ല.

Read More >>