അഭിഭാഷകരുടെ ഗുണ്ടായിസത്തെ ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി ജി സുധാകരന്‍

അഭിഭാഷക സമൂഹത്തോടും നീതിന്യായ വ്യവസ്ഥയോടും ആദരവും ബഹുമാനവുമുണ്ട്. കോടതിയില്‍ നീതി നഷ്ടപ്പെടുന്നവര്‍ക്കുവേണ്്ടി നീതിന്യായ വ്യവസ്ഥപ്രകാരം പ്രവര്‍ത്തിക്കുന്നവരാണ് അഭിഭാഷകര്‍. എന്നാല്‍ ഇവിടെ ഹൈക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടപോലെയാണ് ഇപ്പോള്‍ ഇവര്‍ പെരുമാറുന്നത്.

അഭിഭാഷകരുടെ ഗുണ്ടായിസത്തെ ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി ജി സുധാകരന്‍

കേരള ഹൈക്കോടതിയില്‍ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇപ്പോള്‍ നടക്കുന്ന ഗുണ്്ടായിസത്തെ ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരന്‍. വിമര്‍ശനങ്ങളെ തെരുവില്‍ നേരിടുന്ന അഭിഭാഷകരുടെ രീതി തെറ്റാണെന്നും ഇത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷക സമൂഹത്തോടും നീതിന്യായ വ്യവസ്ഥയോടും ആദരവും ബഹുമാനവുമുണ്ട്. കോടതിയില്‍ നീതി നഷ്ടപ്പെടുന്നവര്‍ക്കുവേണ്്ടി നീതിന്യായ വ്യവസ്ഥപ്രകാരം പ്രവര്‍ത്തിക്കുന്നവരാണ് അഭിഭാഷകര്‍. എന്നാല്‍ ഇവിടെ ഹൈക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടപോലെയാണ് ഇപ്പോള്‍ ഇവര്‍ പെരുമാറുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തുന്നത് രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരേയും രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്കെതിരേയുമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ നേരിടാറില്ലെന്നും സുധാകരന്‍ സൂചിപ്പിച്ചു.

ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു പറഞ്ഞത് സംഘടിച്ച് ശക്തരാകാന്‍ മാത്രമല്ല വിദ്യകൊണ്്ട് പ്രബുദ്ധരാകണമെന്നുമാണ്. ഇത് അഭിഭാഷകര്‍ തിരിച്ചറിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.