കേരള ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിടാനുള്ള തീരുമാനത്തിന് തിരിച്ചടി; ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശം

ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ നടന്ന സംഭവങ്ങള്‍ ആശാവഹമല്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ടി.എസ് ഠാക്കൂര്‍ പറഞ്ഞു.

കേരള ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിടാനുള്ള തീരുമാനത്തിന് തിരിച്ചടി; ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിടാനുള്ള തീരുമാനത്തിന് തിരിച്ചടി. ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു.

ജഡ്ജിമാരും അഭിഭാഷകരും അടങ്ങിയ സമിതിയാണ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ മീഡിയ റൂം തീരുമാനിച്ചത്. തുടര്‍ന്നാണ് സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇടപെട്ടത്. ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ നടന്ന സംഭവങ്ങള്‍ ആശാവഹമല്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ടി.എസ് ഠാക്കൂര്‍ പറഞ്ഞു.

ഹൈക്കോടതിക്കുള്ളില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച് ജഡ്ജിമാരും അഭിഭാഷകരും അടങ്ങിയ സമിതി അന്വേഷിക്കും. എം.കെ ദാമോദരന്‍, എസ്.ശ്രീകുമാര്‍, ബച്ചുകുര്യന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Read More >>