ഹൈക്കോടതി വളപ്പിലെ തെരുവുയുദ്ധം; അഭിഭാഷകര്‍ക്ക് പറയാനുള്ളത്

മാധ്യമപ്രവര്‍ത്തകര്‍ ഒരുപക്ഷത്തു വരുന്ന വാര്‍ത്തകളില്‍ മറുപക്ഷത്തിന്റെ വാദം മുഖവിലയ്‌ക്കെടുക്കാറില്ലെന്ന പരാതി പരക്കേയുണ്ട്. ഇന്നലെ കേരളാ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് വാര്‍ത്താ ചാനലുകളില്‍ വന്ന ചര്‍ച്ചകളിലെല്ലാം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തിനാണ് പ്രാധാന്യം ലഭിച്ചത്. ഇതിന് വിപരീതമായി അഭിഭാഷകര്‍ക്ക് പറയാനുള്ളതെന്തെന്ന് വ്യക്തമാക്കുകയാണ് ഈ ലേഖനം. ഏതു കേസിലും ന്യായാന്യായങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇരുകക്ഷികള്‍ക്കും പറയാനുള്ളതെന്തെന്ന് കേള്‍ക്കുക പ്രാഥമിക ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിറവേറ്റുവാനുള്ള അവസരമാണ് നാരദാ ന്യൂസ് ഒരുക്കുന്നത്.

ഹൈക്കോടതി വളപ്പിലെ തെരുവുയുദ്ധം; അഭിഭാഷകര്‍ക്ക് പറയാനുള്ളത്

മാധ്യമ പ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ അത് പുറം ലോകമറിയില്ല. അറിയാന്‍ സംവിധാനമില്ല. പറയാന്‍ ശ്രമിച്ചാല്‍ത്തന്നെ വളച്ചൊടിക്കുകയും ചെയ്യും. ഇന്ന് ഹൈക്കോടതിയുടെ മുന്നിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം നടത്താന്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രം അനുമതി നല്‍കിയും അവര്‍ക്ക് കവചം തീര്‍ത്തും പോലീസും പക്ഷം ചേര്‍ന്നു.

പത്രത്തിലും ചാനലുകളുടെ 'ഫ്‌ളാഷ് ന്യൂസ്‌കളിലും' ബ്രേക്കിംഗുകളിലുമൊന്നും വരില്ലെന്നറിയാം... ഒരുപക്ഷത്ത്

മാധ്യമ പ്രവര്‍ത്തകരായതുകൊണ്ട് പ്രത്യേകിച്ച്.  അതുകൊണ്ട് എഴുതുകയാണ്, ഹൈക്കോടതിയിലെ ഞങ്ങളുടെ പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. രണ്ട് പേരുടെ പരിക്ക് ഗുരുതരവുമാണ്.

'അഴിഞ്ഞാടി'യെന്നു പറയുന്ന ഹൈക്കോടതിയിലെ എല്ലാ അഭിഭാഷകരും കോടതിക്കുള്ളിലായിരുന്നു, നാലര വരെ. കോടതി പിരിഞ്ഞിട്ടും മുതിര്‍ന്ന അഭിഭാഷകരെപ്പോലും വീട്ടില്‍ പോകാനോ പുറത്തേക്ക് പോകാനോ സമ്മതിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതിയുടെ എക്‌സിറ്റ് കവാടം ഉപരോധിച്ചത് ചോദ്യം ചെയ്തതാണ് ഈ പറഞ്ഞ അഴിഞ്ഞാട്ടം. അവരെ നീക്കം ചെയ്യാന്‍ പോലീസിനായില്ല, പേടിയാണ്. ഇവിടെയാണ് സംഭവങ്ങളുടെ തുടക്കം. അല്ലാതെ  ഗവ. പ്ലീഡറുടെ കേസ്സുമായി ഇന്നത്തെ സംഭവങ്ങള്‍ക്ക്  ഒരു ബന്ധവുമില്ല.

ക്യാമറ കൊണ്ട് തലക്കടിച്ച് എംകെ ദാമോദരന്‍ വക്കീലിന്റെ ജൂനിയറിനെ മാരകമായി മുറിവേല്‍പ്പിച്ചത് ഫ്‌ളാഷ് ന്യൂസോ ബ്രേക്കിംഗോ നാളത്തെ പത്രത്തില്‍ ചെറിയൊരു രണ്ടുവരി വാര്‍ത്തയോ പോലും ആവില്ലെന്ന് അറിയാം.

വോട്ട് ആന്റ് ടോക്കും നിയന്ത്രണ രേഖയും പോയിന്റ് ബ്ലാങ്കും നടത്തി ഒരു നാട് എന്ത് ചിന്തിക്കണമെന്നും എന്ത് ചര്‍ച്ച ചെയ്യണമെന്നും അടിച്ചേല്‍പ്പിക്കുന്ന, പരസ്യം തന്നാല്‍ ഏതു കള്ളക്കടത്തുകാരനെയും ദൈവപുത്രനാക്കുന്ന, ചാനല്‍ മൈക്കിന്റെയും ഫ്‌ളാഷിന്റെയും വെള്ളി വെളിച്ചത്തില്‍ വിവരമില്ലാത്ത പൊതുപ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കുന്ന, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന്, വികാര പ്രകടനങ്ങളില്‍ നിന്ന് വാക്കും വരിയും അടര്‍ത്തിമാറ്റിയും കൂട്ടിയോജിപ്പിച്ചും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാക്കി ആനന്ദം കൊള്ളുന്ന  ന്യൂ ജനറേഷന്‍ മാധ്യമ പ്രതിനിധികള്‍ ഇന്ന് ചെയ്തതെന്താണെന്ന് കണ്ടു നിന്ന നാട്ടുകാര്‍ക്കറിയാം.

ക്യാമറാമാന്‍മാരുടെ അടി കൊണ്ട് വീണ അഭിഭാഷകരെ പിടിച്ച് എഴുന്നേല്‍പ്പിച്ചത് ക്ലര്‍ക്കുമാരും ഓട്ടോക്കാരും ചുറ്റുവട്ടത്തെ കടക്കാരുമൊക്കെയാണ്. സ്വീകരണ മുറിയിലെ എല്‍സിഡി ടിവിയില്‍  വാര്‍ത്താ ചാനലുകളുടെ റിയാലിറ്റി ഷോ കണ്ട് വാ തുറന്നിരിക്കുന്നവര്‍ മാത്രമാണ് ജനം എന്ന്  ദയവു ചെയ്ത് കരുതരുത്.

രണ്ട് ദിവസമായി കേരള ഹൈകോടതിയിലെ അഭിഭാഷകരെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രക്കാര്‍ എത്ര വളചൊടിച്ചാണ്, മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നത്.

നടന്ന സംഭവം ഇങ്ങനെ,

ഇന്നലെയും ഇന്നും നടന്ന വിഷയങ്ങള്‍ ദനീഷ് മാഞ്ഞൂരാന്‍ വിഷയവുമായി വലിയ ബന്ധം ഇല്ല. ഇന്നലെ ഉച്ചക്ക് ഹൈകോടതിയില്‍ അഭിഭാഷകരുടെ ജനറല്‍ ബോഡി കൂടി ഒറ്റക്കെട്ടായി നേരത്തെ നടത്താന്‍ ഇരുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വേണ്ടെന്നു വച്ചു. അന്നേ ദിവസം ഉച്ചകഴിഞ്ഞു കേസ് കോടതിയില്‍ വരുന്നുണ്ട് എന്നതുകൊണ്ടായിരുന്നു അത്. കേസ് അടുത്ത ദിവസം ഇന്‍സ്ട്രക്ഷനായി മാറ്റി. പിന്നീട് വാര്‍ത്ത വരുന്നത് അഭിഭാഷക അസോസിയേഷനില്‍ ഭിന്നത, സ്റ്റേ തള്ളി എന്നെല്ലാം. ഇതേ തുടര്‍ന്ന്  ചില പത്രക്കാരോട് (Deccan Herald) ഇത് നേരിട്ട് വിളിച്ചു ചോദിക്കുകയും അതെ തുടര്‍ന്ന്  വാക്ക്തര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് പത്ര സമ്മേളനം നടത്താന്‍ ചെന്ന അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിച്ചു. പിന്നീട് വാദപ്രതിവാദം നടക്കുകയും അപ്പോള്‍ വക്കീലന്മാരുടെ ഇടയിലെ പത്രക്കാരന്‍ ആയ (ഒറ്റുകാരന്‍..ചോറ് ഇവിടെയും കൂറ് അവിടെയും) ഒരു വക്കീല്‍ പത്രകരോട് ചേര്‍ന്ന്  യുവ അഭിഭാഷകനെ തല്ലി. ഇതേത്തുടര്‍ന്ന് അയാളെ  തിരിച്ചു തല്ലി. പിന്നീട് അവര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ അടുത്ത് പരാതി പറയാന്‍ പോയി. അതിന് ശേഷം രജിസ്ട്രാര്‍ രണ്ട് ദിവസത്തേക്ക് പത്രക്കാര്‍ കോടതിയില്‍ പ്രവേശിക്കേണ്ട എന്ന് പറഞ്ഞിരുന്നു. പിന്നീട് പത്രക്കാര്‍ വൈകിട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച്  നടത്തി. 20 -30 വരുന്ന ഗുണ്ടകള്‍ അസ്സോസിയഷന്‍ കോംപ്ലക്‌സിലേക്ക് മാര്‍ച്ച്  നടത്തുകയും പത്രഗുണ്ടകളുടെ  കല്ലേറില്‍ കോംപ്ലക്‌സിന്റെ ചില്ല് പൊട്ടുകയും മാര്‍ട്ടിന്‍ എന്ന വക്കീലിന്റെ കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു.

ഇന്ന് ഉച്ചക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ജനറല്‍ ബോഡി കൂടി ഒറ്റെക്കെട്ടായി മീഡിയ റൂം പൂട്ടിക്കാനുള്ള നടപടി എടുക്കാനും പത്രകാര്‍ക്കെതിരെ നടപടി എടുക്കാനും തിരുമാനിച്ചു. തുടര്‍ന്ന്  സമാധാനമായി പ്രകടനം നടത്താന്‍ തിരുമാനിച്ചു. പ്രകടനം നടത്തി വരുമ്പോള്‍ രജിസ്ട്രാര്‍ രണ്ട് ദിവസത്തേക്ക് കോടതിയില്‍ പ്രവേശിക്കേണ്ട എന്ന് പറഞ്ഞു പൂട്ടിയ മീഡിയ റൂം തുറന്നു കിടക്കുന്നു. ഇതേത്തുടര്‍ന്ന്  അതില്‍ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളോട് പുറത്തു പോകാന്‍ പറഞ്ഞു. എന്നാല്‍ പോകാന്‍ കൂട്ടാകാതെ നിന്ന ഇവര്‍ പിന്നീട് രജിസ്ട്രാരുടെ മുറിയിലേക്ക് പോകുകയും ചെയ്തു. പ്രകടനം പുറത്തേക്കു വന്നപ്പോള്‍ 3-4 പത്രക്കാര്‍ ഫോട്ടോ എടുക്കുകയും അതില്‍ ഇന്നലെ കല്ലെറിഞ്ഞ പത്രകാരന്‍ ഉണ്ടെന്നു കണ്ട് അഭിഭാഷകര്‍ വിളിച്ചു നോക്കിയതോടെ അവര്‍ ഓടി പോകുകയായിരുന്നു. ഇതിന് ശേഷം 30ഓളം  വരുന്ന പത്രകാര്‍ അവിടെ വന്ന് റോഡ് ഉപരോധിച്ചു ധര്‍ണ  നടത്തി. ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചു ധര്‍ണ  നടത്തിയിട്ടും പോലീസ് പത്രക്കാരെ മാറ്റാന്‍ തയ്യാറാകാതെ അവരെ സംരക്ഷിച്ചു നില്‍ക്കുകയായിരുന്നു. വൈകീട്ട് 4.30 കഴിഞ്ഞിട്ടും റോഡ് ഉപരോധം തുടര്‍ന്നതോടെ അഭിഭാഷകര്‍ കൂട്ടമായി വന്നത് പ്രശ്‌നമായി. അതിലൂടെ വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ച എംകെ ദാമോദരന്റെ ജൂനിയര്‍ ആയ അഭിഭാഷകനെ പത്രക്കാര്‍ തല്ലുകയും ചുണ്ട് മുറിയുകയും ചെയ്ത്. (അയാള്‍ സ്‌പെഷിലിസ്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ആണ്). പക്ഷേ, പത്രക്കാരെ മാറ്റുന്നതിന് പകരം പോലീസ് അഭിഭാഷകരെ ലാത്തി ചാര്‍ജ് ചെയ്യുകയാണ് ചെയ്തത്. ഇതില്‍ നാല് അഭിഭാഷകര്‍ക്കും രണ്ട് ക്ലര്‍ക്കുമാര്‍ക്കും പരിക്കേറ്റു.

ഇതാണ് സത്യത്തില്‍ നടന്നത്.

പത്രക്കാര്‍ ചെയ്ത നിയമലംഘനങ്ങളെ എന്ത് കൊണ്ട് പോലീസ് കാണുന്നില്ല. ഇന്നലെയും ഇന്നും 3  മണിക്കൂറോളം റോഡ് ഉപരോധിച്ച് ഗതാഗതം തടസപെടുതിയത് പോലീസ് കാണുന്നില്ലേ. ഹൈക്കോടതിയുടെ പരിസരത്ത് മാര്‍ച്ച് പാടില്ല എന്ന വിധി ലംഘിച്ച് മാര്‍ച്ച്  നടത്തിയതും, കല്ലെറിഞ്ഞതും മറ്റും പോലീസ് കാണുന്നില്ല.

പത്രക്കാര്‍ക്ക് കോടതി മുറിയില്‍ എന്ത് കാര്യം? കേരള ഹൈകോടതിയില്‍ അല്ലാതെ മറ്റൊരു ഹൈകോടതിയിലും സുപ്രീം കോടതിയിലും മീഡിയ റൂം ഇല്ല. യാതൊരു അടിസ്ഥാനമില്ലാത്ത വാര്‍ത്ത കൊടുക്കുന്നതിനെതിരെ നേരത്തെ കൊടുത്ത റിട്ട് നിലവില്‍ ഉണ്ട്. സുപ്രീം കോടതിയില്‍ പത്രക്കാര്‍ക്ക് കോടതിയില്‍ പ്രവേശനമില്ല.

തെറ്റായ വാര്‍ത്ത കൊടുത്തതിനു പ്രതികരിച്ചതിന് കയ്യില്‍ പത്രവും, ചാനലും മറ്റും ഉണ്ടെന്ന് വച്ച് എന്ത് വാര്‍ത്തയും പടച്ചു വിടുന്നതാണ് ഇന്നും കണ്ടത്. പത്രക്കാര്‍ ആണെന്ന് വച്ച് എന്ത് വാര്‍ത്തയും വളച്ചു ഓടിച്ചു കാണിക്കാമോ. അടുത്ത ദിവസവും ഇത് തുടരും പത്രക്കാരെ ഇനി കോടതി കോമ്പൗണ്ടില്‍ കയറ്റില്ല എന്നാണ് അസോസിയേഷന്റെ തിരുമാനം. വാര്‍ത്താ അവരുടെ അഭിഭാഷകരായ റിപ്പോര്‍ട്ടറര്‍മാരില്‍ നിന്നും നേടാം.

NB. ഹൈക്കോടതിയുടെ ഗേറ്റിനു മുന്‍പില്‍ നിയമം കയ്യിലെടുത്ത് 3  മണിക്കൂറോളം റോഡ് ഉപരോധിച്ച്  അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും  കോടതി ജീവനക്കാര്‍ക്കുമെതിരെ തെറിയഭിഷേകം നടത്തുകയും  കോടതിയുടെ പ്രവര്‍ത്തനത്തെ  വെല്ലുവിളിക്കുകയും അഭിഭാഷകരെയും  ക്ലര്‍ക്കുമാരെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത  മാധ്യമ പ്രവര്‍ത്തകര്‍ എന്ന കൊച്ചിയിലെ ഊളകളും, ഹൈക്കോടതിയുടെ ഗേറ്റ് ഉപരോധിച്ചതിന് സംരക്ഷണം കൊടുത്ത കൊച്ചി സിറ്റി പൊലീസിന്റെ ക്രൂരമായ  നടപടിയില്‍  പ്രതിഷേധിച്ചു  21.7 .2016   ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ കേരള ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രമേയം പാസാക്കി.

(അഭിഭാഷകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശം)