ഹെല്‍മറ്റ് ധരിക്കാതെയെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബൈവീലേഴ്സ് അസോസിയേഷന്‍

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ കൊടുക്കില്ലന്ന് കാട്ടി ഗതാഗത കമീഷണമെടുത്ത തീരുമാനം അപ്രായോഗികമാണെന്നും അസോസിയേഷന്‍ പറഞ്ഞു. ഇതിനെതിരായി പ്രതിഷേധ സമരവുമായി രംഗത്തുണ്ടാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കുരുവിള മാത്യൂസ് അറിയിച്ചു.

ഹെല്‍മറ്റ് ധരിക്കാതെയെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബൈവീലേഴ്സ് അസോസിയേഷന്‍

ഹെല്‍മറ്റ് ധരിക്കാതെയെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബൈവീലേഴ്സ് അസോസിയേഷന്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ കൊടുക്കില്ലന്ന് കാട്ടി ഗതാഗത കമീഷണമെടുത്ത തീരുമാനം അപ്രായോഗികമാണെന്നും അസോസിയേഷന്‍ പറഞ്ഞു. ഇതിനെതിരായി പ്രതിഷേധ സമരവുമായി രംഗത്തുണ്ടാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കുരുവിള മാത്യൂസ് അറിയിച്ചു.

ആരുമായും ചര്‍ച്ച പോലും നടത്താതെയാണ് ഈ തീരുമാനമെന്നും എന്നാല്‍ വകുപ്പ് മന്ത്രി ഈ തീരുമാനം അറിഞ്ഞിട്ടില്ലെന്നും കുരുവിള പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുത്തതില്‍ ഗതാഗത കമീഷണര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്.വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം ഇരുചക്രവാഹന ഉടമകള്‍ക്കാണെന്ന വാദം ബാലിശമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Story by
Read More >>