വിഎസ്സിന്‍റെ ഇരട്ടപ്പദവി: നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

ഇന്ന് അവതരിപ്പിക്കുന്ന ബില്‍ പൊതു ചര്‍ച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും. ഭേദഗതി ബില്‍ 19ന് സഭ പാസാക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചക്കിടയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് വി എസ് എങ്ങനെ പ്രതികരിക്കും എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

വിഎസ്സിന്‍റെ ഇരട്ടപ്പദവി: നിയമ ഭേദഗതി  ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: വിഎസ് അച്ചുതനന്ദന്  ക്യാബിനറ്റ് പദവി നൽകാനായി ഇരട്ടപ്പദവി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.   65 വർഷത്തെ മുൻകാല പ്രാബല്യം കൂടിയാണ് ബില്‍ അവതരിപ്പിക്കുന്നത്‌.  എംഎൽഎയായ വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനാക്കുന്നതിനുവേണ്ടിയാണ്  ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്‌.  1951ലെ നിയമസഭാ അയോഗ്യതാ നീക്കൽ നിയമത്തിൽ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനെകൂടി ഉൾപ്പെടുത്താനാണ് ബിൽ. മുമ്പ് മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്സും ഇകെ നായനാരും ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷന്മാരായിരുന്നു.


ഇന്ന്  അവതരിപ്പിക്കുന്ന  ബില്‍ പൊതു ചര്‍ച്ചക്ക്  ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും. ഭേദഗതി ബില്‍ 19ന് സഭ പാസാക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചക്കിടയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് വി എസ് എങ്ങനെ പ്രതികരിക്കും എന്ന്  എല്ലാവരും ഉറ്റുനോക്കുന്നു. വി എസ്സിന്  പദവി നല്‍കുന്നത് സംബന്ധിച്ച്  നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടി തീരുമാനം എടുത്തത്‌. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വി എസ്സിനെതിരെ അവതരിപ്പിച്ച പ്രമേയവും, അതെ തുടര്‍ന്ന്  വന്ന പി ബി അച്ചടക്ക കമ്മിഷന്‍റെ തീരുമാനവും വന്ന ശേഷം മതി വി എസ്സിന് പദവി നല്‍കല്‍ എന്ന് സംസ്ഥാന നേതൃത്വം  നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപടലിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ വി എസിനെ രണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനാക്കുന്നത്Read More >>